ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരിക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു.
17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു വീടിന് വേണ്ടി ഇപ്പോള്‍ നാല് വര്‍ഷത്തെ കാലയളവില്‍ 446,000 ഡോളര്‍ (ഏകദേശം 3.8 കോടി രൂപ) ചെലവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഗ്രാമത്തില്‍ ഒരു വീട് സൃഷ്ടിക്കാന്‍ ടാബോണ്‍ തീരുമാനിച്ചതിന് കാരണം 1908 ല്‍ കുടുംബം യുഎസിലേക്ക് മാറുന്നതിന് മുമ്പ് അവളുടെ മുത്തച്ഛന്‍ അവിടെയാണ് താമസിച്ചിരുന്നത് എന്നതാണ്.
മെഡിറ്ററേനിയന്‍ ദ്വീപിന്റെയും അടുത്തുള്ള ബീച്ചുകളുടെയും കാഴ്ചകളുള്ള ഒരു കുന്നിന്‍ മുകളിലുള്ള പട്ടണമാണ് സാംബൂക്ക. ഇറ്റലിയിലെ മറ്റ് പല ഗ്രാമീണ മേഖലകളെയും പോലെ സമീപ വര്‍ഷങ്ങളില്‍ നിവാസികള്‍ വലിയ നഗരങ്ങളിലേക്ക് താമസം മാറിയതിനാല്‍ ജനസംഖ്യ കുറയുന്ന ഒരു കമ്മ്യൂണിറ്റിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇത് ഒരു ഡോളറില്‍ താഴെയുള്ള വീടുകള്‍ ഇറ്റലി വില്‍പ്പനയ്ക്ക് വെയ്ക്കുകയായിരുന്നു.
തബോണ്‍ അറിഞ്ഞപ്പോള്‍ ഒരു വീടിനായി ലേലം കൊണ്ടു. 2019 മെയ് മാസത്തില്‍, ലേലത്തില്‍ വിജയിച്ചതായി മുനിസിപ്പാലിറ്റിയില്‍ നിന്ന് ഒരു ഇമെയില്‍ ലഭിച്ചു. വീടിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ 6,200 ഡോളര്‍ (അല്‍പ്പം 5 ലക്ഷം രൂപ) ചെലവഴിച്ചു. എന്നാല്‍ കെട്ടിടം തീരെ ചെറുതാണെന്ന് മനസ്സിലായതോടെ തൊട്ടടുത്തുള്ളത് കൂടി 23,000 ഡോളറിന് (ഏകദേശം 19.5 ലക്ഷം രൂപ) വാങ്ങി.
രണ്ടുകെട്ടിടങ്ങളെയും ബന്ധിപ്പിച്ച് ഒരു മതില്‍ പണിതു. ഇത് ഒരു സുഖപ്രദമായ ഭവനമായി സംയോജിപ്പിക്കാന്‍ എളുപ്പമായി. നവീകരണം പൂര്‍ത്തിയാക്കാന്‍ അവള്‍ക്ക് മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്തു. തുടക്കത്തില്‍, ടാബോണിന്റെ ബഡ്ജറ്റ് 40,000 ഡോളറായിരുന്നു (ഏകദേശം 34 ലക്ഷം രൂപ), എന്നാല്‍ നവീകരണത്തിനായി അവര്‍ ഏകദേശം 4 കോടി രൂപ ചെലവഴിച്ചു.
വീടിനായി തനിക്ക് ഇതിനകം നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ഒരിക്കലും വില്‍ക്കില്ലെന്നും തബോണ്‍ പറഞ്ഞു. പഴയ വീടുകള്‍ വില്‍ക്കുന്ന സംരംഭം വന്‍ വിജയമായതിനാല്‍ ഇറ്റാലിയന്‍ നഗരം ഒരു ഡസന്‍ പ്രോപ്പര്‍ട്ടി കൂടി ലേലത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 21.5 മില്യണ്‍ ഡോളറിന്റെ വരവോടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ നവീകരിക്കാന്‍ ആദ്യ വില്‍പ്പന സഹായിച്ചതായി നഗരത്തിന്റെ മേയര്‍ ഗ്യൂസെപ്പെ കാസിയോപ്പോ പ്രസിദ്ധീകരണത്തോട് പറഞ്ഞു.