Featured Sports

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചുലക്ഷം റണ്‍സ്; 147 വര്‍ഷത്തെ ചരിത്രത്തില്‍ റെക്കോഡുമായി ഇംഗ്‌ളണ്ട്

ന്യൂസിലന്‍ഡിനെതിരായ ബേസിന്‍ റിസര്‍വില്‍ ശനിയാഴ്ച നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 5,00,000 റണ്‍സ് മറികടക്കുന്ന ആദ്യ ടീമായി. ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇംഗ്‌ളണ്ട് ഈ നേട്ടം കൈവരിച്ചത്.

ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായ അവര്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ 125 റണ്‍സിന് പുറത്താക്കി. ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് ഈ നാഴികക്കല്ല്് പിറന്നത്. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചൂറി നേട്ടക്കാരന്‍ ഹാരി ബ്രൂക്കാണ് ഈ നാഴികക്കല്ല് നേടിയത്. കളി അവസാനിക്കുമ്പോള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ മൊത്തം സമ്പാദ്യം 1,082 മത്സരങ്ങളില്‍ നിന്നും 18,954 വ്യക്തിഗത ഇന്നിംഗ്സുകളില്‍ നിന്നും 500,126 റണ്‍സ് എന്ന നിലയിലാണ്. ഇത് ടെസ്റ്റിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡാണ്.

ഇംഗ്ലണ്ടിന്റെ പരമ്പരാഗത എതിരാളികളായ ഓസ്ട്രേലിയ 1877 മുതല്‍ 868 ടെസ്റ്റുകളില്‍ നിന്ന് 429,000 റണ്‍സുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 586 മത്സരങ്ങളില്‍ നിന്ന് 278,751 റണ്‍സുമായി ഇന്ത്യ തൊട്ടുപിന്നില്‍, വെസ്റ്റ് ഇന്‍ഡീസും (582 മത്സരങ്ങളില്‍ 270,429) ദക്ഷിണാഫ്രിക്കയും (218,108) 470 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആദ്യ അഞ്ച്.

ഫോര്‍മാറ്റില്‍ സെഞ്ച്വറികളിലും ഇംഗ്‌ളണ്ട് തന്നെയാണ് മുന്നില്‍. 929 സെഞ്ച്വറികള്‍ അവര്‍ നേടിയപ്പോള്‍ രണ്ടാമത് ഓസ്ട്രേലിയ (893), ഇന്ത്യ (552), വെസ്റ്റ് ഇന്‍ഡീസ് (502), പാകിസ്ഥാന്‍ (433) എന്നിവരാണ് തൊട്ടുപിന്നില്‍. ഈ ചരിത്രമുഹൂര്‍ത്തം, കളിയുടെ തുടക്കക്കാര്‍ എന്ന നിലയില്‍ ടെസ്റ്റ് രംഗത്തെ ഇംഗ്ലണ്ടിന്റെ ആധിപത്യത്തിനും ദീര്‍ഘായുസ്സിനും അടിവരയിടുന്നു.