Health

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

ഒരു ആഴ്ചയില്‍ അഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ ഒരു പഠനം വ്യക്തമാക്കുന്നു.
ചോക്ലേറ്റില്‍ ഉയര്‍ന്ന അളവിലുള്ള ഫ്‌ളാവനോളുകള്‍ അടങ്ങിയിരിക്കുന്നു.
പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമാണ് ഇത്. ഇവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവയില്ലാത്ത സ്ത്രീ നഴ്‌സുമാരുടെയും പുരുഷ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും മൂന്ന് ദീര്‍ഘകാല യുഎസ് നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത് .

ടൈപ്പ് 2 പ്രമേഹവും 1,92,208 പേരുടെ മൊത്തം ചോക്ലേറ്റ് ഉപഭോഗവും, 25 വര്‍ഷത്തെ ശരാശരി നിരീക്ഷണ കാലയളവില്‍ 1,11,654 പേരുടെ ചോക്ലേറ്റ് ഉപഭോഗവും തമ്മില്‍ വിശകലനം ചെയ്തു .

വ്യക്തിഗത, ജീവിതശൈലി, ഭക്ഷണസാധ്യത ഘടകങ്ങള്‍ എന്നിവ ക്രമീകരിച്ച ശേഷം, ഏതെങ്കിലും തരത്തിലുള്ള ചോക്ലേറ്റ് ആഴ്ചയില്‍ അഞ്ച് തവണയെങ്കിലും കഴിക്കുന്ന ആളുകള്‍ക്ക് അപൂര്‍വ്വമായി അല്ലെങ്കില്‍ ഒരിക്കലും ചോക്ലേറ്റ് കഴിക്കാത്തവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ നിരക്ക് 10 ശതമാനം കുറവാണെന്ന് കണ്ടെത്തി. .
ആഴ്ചയില്‍ അഞ്ച് സെര്‍വിംഗ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 21 ശതമാനം കുറവാണ്. എന്നാല്‍ പാല്‍ ചോക്ലേറ്റ് കഴിക്കുന്നതില്‍ കാര്യമായ ബന്ധങ്ങളൊന്നും കണ്ടെത്തിയില്ല.

ഡാര്‍ക്ക് ചോക്ലേറ്റ് ഓരോ ആഴ്ചയും കൂടുതലായി നല്‍കുമ്പോള്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 3 ശതമാനം കുറച്ചതായും ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *