Sports

866 മത്സരങ്ങള്‍ കളിച്ചിട്ടും സംഭവിക്കാത്തത് ; മാനുവല്‍ ന്യ ഇയറിന് ആദ്യമായി ചുവപ്പ് കാര്‍ഡ്

ജര്‍മ്മന്‍നായകനും ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റനുമായ മാനുവല്‍ ന്യൂയര്‍ കളിക്കളത്തില്‍ മാന്യതയുടെ പര്യായമാണ്. പരമാവധി ഫൗളുകള്‍ ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുകയും ജന്റില്‍മാന്‍ ഗെയിം കളിക്കുകയും ചെയ്യുന്ന ബയേണ്‍ നായകന് പക്ഷേ കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഒരു ചുവപ്പ്കാര്‍ഡ് കണ്ടു. ജര്‍മ്മന്‍ കപ്പില്‍ ബെയര്‍ ലെവര്‍ കൂസനെതിരേയായിരുന്നു കാര്‍ഡ് കണ്ടത്.

866 കളികളുള്ള ന്യൂയറിന്റെ ഫുട്‌ബോള്‍ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡ് ആയിരുന്നു ഇത്. ഇതോടെ ജര്‍മ്മന്‍ കപ്പില്‍ രണ്ട് ഗെയിമുകളുടെ വിലക്കിന് വിധേയനായി. 38 കാരനായ ഗോള്‍കീപ്പര്‍ തന്റെ ഗോളില്‍ നിന്ന് പുറത്തേക്ക് ഓടി മുന്നേറിയ ജെറമി ഫ്രിംപോംഗുമായി കൂട്ടിയിടിച്ചതിനാണ് കാര്‍ഡ് കണ്ടത്. കളി തുടങ്ങി 17 ാം മിനിറ്റിലായിരുന്നു സംഭവം. അതോടെ ജര്‍മ്മന്‍ കപ്പിന്റെ അവസാന 16-ല്‍ ബയേര്‍ ലെവര്‍കൂസനോട് അദ്ദേഹത്തിന്റെ ടീം തോറ്റു പുറത്തായി.

ക്യാപ്റ്റനെയും ഗോള്‍കീപ്പറെയും നഷ്ടമായി പത്തുപേരായി ചുരുങ്ങിയ ബയേണിനെ രണ്ടാം പകുതിയില്‍ നഥാന്‍ ടെല്ലയുടെ ഗോളില്‍ തോല്‍പ്പിക്കുകയും ചെയ്തു. 2014 ലോകകപ്പ് ജേതാവായ ഗോള്‍കീപ്പര്‍ തോല്‍വിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ചുവപ്പ് കാര്‍ഡിന് സഹതാരങ്ങളോട് ക്ഷമാപണം നടത്തി. ബയേണ്‍ മത്സരത്തില്‍ നിന്ന് പുറത്തായതിനാല്‍, അടുത്ത സീസണിലെ ജര്‍മ്മന്‍ കപ്പ് അല്ലെങ്കില്‍ സൂപ്പര്‍ കപ്പ് വരെ ന്യൂയര്‍ വിലക്ക് സേവിക്കില്ല. ബയേണിലെ ന്യൂയറുടെ കരാര്‍ നിലവിലെ സീസണിന്റെ അവസാനത്തോടെ അവസാനിക്കും, അതായത് ജര്‍മ്മന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ അദ്ദേഹം വിലക്ക് ഒഴിവാക്കും.