Oddly News

85കാരന്റെ കാമുകി 22 കാരി; വില്‍പ്പത്രത്തില്‍ പേര് വന്നതിന് ആഹ്ലാദ നൃത്തം , വിമര്‍ശനം

ടൊറന്റോ: വയോധികനായ കാമുകന്റെ വില്‍പ്പത്രത്തില്‍ തന്റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കിയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വന്‍ വിമര്‍ശനം. ബ്രോണ്‍വിന്‍ അറോറ എന്ന 22 കാരിയാണ് സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിക്കപ്പെട്ടത്.എന്നാല്‍ ഇത് തമാശയായി ചിത്രീകരിച്ച വീഡിയോയാണിതെന്ന് കരുതുന്നവരുമുണ്ട്.

85 വയസ്സുകാരനായ കാമുകനെ യുവതിയുടെ മറ്റ് സമീപകാല വീഡിയോകളില്‍ ആരോഗ്യവാനായി കാണുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു അഭിപ്രായത്തിലേക്ക് നയിച്ചത്. ഒരുപാട് പ്രായവ്യത്യാസമുള്ള ഇരുവരും തമ്മിലുള്ള ബന്ധം മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

കുട്ടികളെ മുതിര്‍ന്നവര്‍ക്ക് പകരം സമപ്രായക്കാരും ഇന്റര്‍നെറ്റും വളര്‍ത്തുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. എക്കാലവും ശ്രദ്ധയ്ക്കായി വിഡ്ഢികളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ വന്ന ഒരു വിമര്‍ശനമാണ്. ഇത്തരത്തില്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ വില്‍പ്പത്രത്തില്‍ പേര് വന്നതിന് ആഹ്ലാദ നൃത്തം ചെയ്ത കാമുകിയുടെ പേര് വില്‍പ്പത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *