വളരെ അധികം പോഷകമുള്ള ഒരു ധാന്യമാണ് ചോളം. ഹൃദ്രോഹം , ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ദഹനവും ശരീരഭാരം നിയന്ത്രിക്കാനും ചോളം സഹായിക്കുന്നു. എന്നാല്‍ ചോളം കാന്‍സറിന് കാരണമാകുമെന്നും പലവരും ആശങ്കപ്പെടുന്നു. സുന്ദര്‍ലാന്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനും സര്‍ജനുമായ ഡോ കരണ്‍ രഞ്ജന്‍ ഇത് നിഷേധിക്കുന്നു. ചോളത്തില്‍ കാണപ്പെടുന്ന അഫ്ളാടോക്സിനുകളെപറ്റിയുള്ള തെറ്റിദ്ധാരണ കാരണമാണ് ഇങ്ങനെ പറയുന്നത്.
കുറഞ്ഞത് 25 തരം അഫ്ളാടോക്സിനുകളാണ് ചോളത്തിനുള്ളത്. കേടു വന്ന വിളകളില്‍ കാണപ്പെടുന്ന വിഷാംശമുള്ള വസ്തുക്കളാണിവ. ഇത് പല ആരോഗ്യ പ്രശനങ്ങള്‍ക്കും വഴിയൊരുക്കും. കൂടുതല്‍ കാലം പതിവായി ചോളം കഴിക്കുന്നത് ദോഷകരമാണ്.
അസ്പെര്‍ഗിലസ് വര്‍ഗം ഉല്പാദിപ്പിക്കുന്ന വസ്തുക്കളാണ് ചോളം , പരുത്തി വിത്ത്, നട്സ് തുടങ്ങിയ വിളകളില്‍ പ്രധാനമായും ചൂടും ഈര്‍പ്പവും അടങ്ങിയ അന്തരീക്ഷത്തിലാണ് ഇത് കാണപ്പെടുന്നത്.
അഫ്ളോടോക്സിന് ഉല്പാദിപ്പിക്കുന്ന ഫംഗസ് വിളകളെ ഒരോ ഘട്ടത്തിലും നശിപ്പിക്കുന്നു.ഒരു ദിനം ആളുകള്‍ കഴിക്കുന്ന കോണിന്റെ അളവ് നോക്കിയാല്‍ കാര്‍സിനോജനുകള്‍ ഫലപ്രദമാകില്ല. ഒരു കിലോ കോണില്‍ 1 മുതല്‍ 5 വരെ മൈക്രോഗ്രാം അളവില്‍ മാത്രമാണ് അഫ്ളാടോക്സിന്‍ അടങ്ങിയിട്ടുള്ളത്. ദിവസം 4 മുതല്‍ 20 കിലോ ചോളം വരെ കഴിച്ചാല്‍ മാത്രമാണ് ശരീരത്തിന് അപകടകരമായ തരത്തില്‍ അഫ്ളാടോക്സിന്‍ ശരീരത്തിലെത്തുകയുള്ളൂ. ചോളം മിതമായി കഴിക്കുന്നത് ഒരിക്കലും കാന്‍സറിന് കാരണമാകില്ല.
ചോളത്തില്‍ ല്യൂട്ടിന്‍, സീസാന്തിന് തുടങ്ങിയ ആന്റിഒക്സിഡന്റുകളുണ്ട്. ഇവ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കും. അല്‍സ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു.
നാരുകള്‍ കാര്‍ബോഹൈഡ്രേറ്റ് പ്രോട്ടാന്‍ ഇവ ധാരളമായി അടങ്ങിയ ചോളം ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനപ്രശ്നം അകറ്റുന്നു. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പൊട്ടാസ്യവും കരോട്ടിനോയ്ഡും അധികമായി അടങ്ങിയ ചോളം രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൊളസ്ട്രോള്‍ നിലയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് കുറയ്ക്കുന്നു.