ചൈനയില്‍ എത്തിയ ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയെ ആശയക്കുഴപ്പത്തിലും അപമാനത്തിലുമാക്കിയ സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ചൈനയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ചൈനീസ് പ്രതിനിധികള്‍ ആരും തന്നെ എത്താതിരുന്നതും അവര്‍ ഒറ്റയ്ക്ക് ഉഴറുന്നതിന്റെയും വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ അനേകം ഷെയറുകള്‍ക്കും കമന്റുകള്‍ക്കും കാരണമായി. ഇത് നെറ്റിസണ്‍മാരെ രണ്ടു തട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍, അന്നലീന ബെയര്‍ബോക്ക് വന്ന വിമാനം ചൈനയില്‍ ഇറങ്ങിയ ശേഷം വിമാനത്തിന്റെ ബോര്‍ഡിംഗ് പടികളില്‍ നിന്ന് അവര്‍ ഒറ്റയ്ക്ക് ഇറങ്ങുന്നത് കാണാം. തന്നെ സ്വീകരിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ആരും വന്നിട്ടില്ലെന്ന് മനസ്സിലാക്കുമ്പോള്‍ അവള് ചുറ്റും നോക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നത് കാണാം.
എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനകം ആയിരക്കണക്കിന് കാഴ്ചകള്‍ നേടുകയും ചെയ്തു. പല ഉപയോക്താക്കളും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയെ പരിഹസിക്കുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”നിങ്ങളെ ചൈനാക്കാര്‍ വലിയ ഗൗരവത്തില്‍ എടുത്തിട്ടില്ല’ എന്നാണ് ചിലര്‍ കമന്റു ചെയ്തത്. ‘അവള് വരുന്നുണ്ടെന്ന് സര്‍ക്കാരിലെ ആരും അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.
ഉക്രെയ്നിലും മിഡില്‍ ഈസ്റ്റിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബെയര്‍ബോക്ക് ഈ മാസം ബീജിംഗ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ജര്‍മ്മനിയും ചൈനയും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ധാരാളം വിഷയങ്ങള്‍ ഉണ്ടെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ ന്യൂയോര്‍ക്കില്‍ വെച്ച് യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബെയര്‍ബോക്ക് ചൈനയുടെ ഉന്നത നയതന്ത്രജ്ഞന് വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.