Crime

പെട്രോൾ പമ്പ് ജീവനക്കാരന്‍ പ്രകോപിപ്പിച്ചു, ലൈറ്റർ കത്തിച്ച് യുവാവ്: പിന്നാലെ വൻ തീപിടുത്തം- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ യുവാവ് ലൈറ്റർ കത്തിച്ചു. പിന്നാലെ ഉണ്ടായ വൻ തീപിടുത്തത്തിൽ സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെട്ടു. നാചരം മേഖലയിൽ നടന്ന സംഭവത്തിൽ ബീഹാർ സ്വദേശികളായ ചിരൺ, അരുൺ എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൈദരാബാദിലെ പെട്രോൾ പമ്പിൽ ശനിയാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ചിരാൻ കൈയിൽ ലൈറ്ററുമായാണ് പെട്രോൾ പമ്പിൽ എത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. പെട്രോൾ പമ്പ് ജീവനക്കാരനായ അരുൺ ലൈറ്റർ ശ്രദ്ധയിൽപ്പെട്ടപ്പോൾ ചിരനോട് അത് കത്തിക്കാൻ പോകുകയാണോ എന്ന് ചോദിച്ചു. “നിനക്ക് ധൈര്യമുണ്ടെങ്കിൽ ചെയ്യൂ” എന്ന് പറഞ്ഞ് അയാൾ അവനെ കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ ചിരാൻ ലൈറ്റർ കത്തുക്കുകയും തീപിടുത്തം ഉണ്ടാകുകയും ആയിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിൽ തീപിടുത്തമുണ്ടായ നിമിഷം സമീപത്തുള്ള ഒരു സ്ത്രീയും അവളുടെ കുട്ടിയും ഞെട്ടി പിന്തിരിയുന്നത് കാണാം. സംഭവത്തിൽ ചിരാനും അരുണും അറസ്റ്റിലായതായി സബ് ഇൻസ്‌പെക്ടർ എസ്‌കെ എംവെബെല്ലി സ്ഥിരീകരിച്ചു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.