ജാന്‍വി കപൂറും സോഷ്യല്‍ മീഡിയ സെന്‍സേഷനായ ഓര്ഹാന് അവത്രമണി എന്ന ഓറിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഓറി പശുവിന്റെ വേഷം അണിഞ്ഞ് ജാന്‍വിയുടെ അടുത്തെത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓറി തന്നെയാണ് ജാന്‍വിയ്ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ജാന്‍വി സെല്‍ഫി വീഡിയോ എടുക്കുമ്പോള്‍ ഓറി പശുവിന്റെ വേഷം ധരിച്ച് ജാന്‍വിയുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നോക്കൂ, ഇത് തമാശയല്ല, നീ എന്നോട് പശുവിനെപ്പോലെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു’ എന്ന് പറഞ്ഞാണ് ഓറി ജാന്‍വിയുടെ അടുത്തേക്ക് വരുന്നത്. ” പശു അല്ല കൗ ഗേള്‍ ” – എന്നാണ് ഇതിന് ജാന്‍വി മറുപടി നല്‍കുന്നത്. അപ്പോള്‍ ഓറി തന്റെ കൈകള്‍ ഉയര്‍ത്തി പുഞ്ചിരിയോടെ തന്റെ മൊത്തത്തിലുള്ള രൂപം കാണിക്കുകയാണ് ചെയ്യുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. ‘ഹെഹെഹെ…ഓ ഓറി ഭായ് ഹൗ ക്യൂട്ട് നാ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ‘ജാന്‍വി നിങ്ങള്‍ക്ക് എങ്ങനെ ചിരിക്കാന്‍ ധൈര്യമുണ്ട്? ഭംഗിയുള്ള പശു’- മറ്റൊരു ഉപയോക്താവ് എഴുതി, ‘അത് വളരെ രസകരമായ വസ്ത്രമാണ്, ആരാണ് പശുക്കളെ പുറത്താക്കിയത്?’- എന്നാണ് മറ്റൊരാളുടെ കമന്റ്.