Sports

വിരാട് കോഹ്ലിക്ക് എന്തുപറ്റി? സ്പിന്നര്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നു; പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍

ലോകോത്തര ബാറ്റ്‌സ്മാനൊക്കെയാണെങ്കിലും അടുത്തുകാലത്ത് വിരാട്‌കോഹ്ലിക്ക് സ്പിന്‍ പലപ്പോഴും കുരുക്കാകുന്നത് പതിവായിട്ടുണ്ട്. 2021 മുതല്‍ നാലു വര്‍ഷമായി സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണുപോകുന്ന കോഹ്ലി ന്യൂസിലന്റിനെതിരേ രണ്ടു ടെസ്റ്റിലും തഥൈവയായി മാറിയിരിക്കുകയാണ്. ന്യൂസിലന്റിനെതിരേ പൂനെയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും കോഹ്ലിസ്പിന്നിന് മുന്നില്‍ പരാജയപ്പെട്ടു. വെറും ഒരു റണ്‍സിന് ന്യൂസിലന്റിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍സാന്റ്‌നര്‍ കോഹ്ലിയെ പുറത്താക്കി.

ലോ ഫുള്‍ടോസ് ബോള്‍ മിസ് ജഡ്ജ് ചെയ്തായിരുന്നു കോഹ്ലി വീണത്. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഇടയിലൂടെ സ്റ്റംപിലേക്ക് വീണു. അടുത്ത കാലത്ത് സ്പിന്‍ കോഹ്ലികയ്ക്ക് ഒരു കീറാമുട്ടിയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച ഏഷ്യന്‍ രാജ്യങ്ങളിലെ പിച്ചുകളില്‍. 2021 മുതല്‍ ഇന്നലത്തേത് വരെ കോഹ്ലി സ്പിന്നിന് മുന്നില്‍ വീണത് 21 തവണയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് പേരിലുള്ള കോഹ്ലി ഏതാനും നാളായി സ്പിന്നിനെതിരേ കളിക്കുമ്പോള്‍ പതുന്നതാണ് കാണുന്നത്.

ബംഗലുരുവില്‍ നടന്ന ആദ്യ ടെസ്റ്റിലും കോഹ്ലി സമാന രീതിയിലായിരുന്നു പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ 70 ല്‍ നില്‍ക്കുമ്പോള്‍ ഗ്‌ളെന്‍ ഫിലിപ്‌സിന്റെ ബൗളിംഗില്‍ താരം പുറത്തായി. 21 തവണ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണ കോഹ്ലി ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് 10 തവണയും തോറ്റത്. ഇവര്‍ക്കെതിരേയുള്ള താരത്തിന്റെ ശരാശരി 27.10 ആണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ കാലഘട്ടത്ത് സ്പിന്നര്‍മാര്‍ക്കെതിരേ കോഹ്ലിയ്ക്ക് എടുക്കാനായത് 606 റണ്‍സാണ്. 28.85 ശരാശരിയും.