ഗ്ലീന്‍ ഡിമോസ് വുള്‍ഫി യുഎസിലെ കലിഫോര്‍ണിയ സ്വദേശിയായിരുന്നു. അതിപ്രശ്സതനുമായിരുന്നു ഇയാള്‍. അതിന് പിന്നിലൊരു കാരണമുണ്ട്. തന്റെ ജീവിതത്തില്‍ 29 വിവാഹങ്ങള്‍ വുള്‍ഫി നടത്തിയട്ടുണ്ട്. മോണോഗമസ് വിവാഹങ്ങള്‍ കൂടുതല്‍ തവണ നടത്തിയ വ്യക്തിയാണ് ഗ്ലീന്‍ ഡിമോസ് വുള്‍ഫി.
1908ലാണ് വുള്‍ഫി ജനിച്ചത് . ഇതിൽ രണ്ടെണ്ണം പഴയ ഭാര്യമാരുമായുള്ള പുന:ർവിവാഹങ്ങളായിരുന്നു. അങ്ങനെ ആകെ 31 ഭാര്യമാർ വൂൾഫിക്കുണ്ടായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മോണോഗമസ് വിവാഹം കഴിച്ച (28 തവണ) വനിതയായി ലിന്‍ഡ് ടെയ്ലറുടെ 28-ാമത്തെ ഭര്‍ത്താവായിരുന്നു വൂൾഫി.
ഇനി ഇത്തരത്തില്‍ വിവാഹത്തിനെ സംബന്ധിക്കുന്ന കൗതുകകരമായ പല കാര്യങ്ങളുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തില്‍ സ്കൂള്‍ ടീച്ചറായ പട്രീഷ്യ ക്രിസ്റ്റീന ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെതന്നെ വിവാഹം ചെയ്തു. വരനില്ലെന്ന് ഒഴിച്ചാല്‍ ബാക്കി എല്ലാം സാധാരണ വിവാഹം പോലെതന്നെ. അതിഥികള്‍ക്കായി വിവാഹത്തിന് ശേഷം വിഭവ സമൃദ്ധമായസദ്യയും ഒരുക്കിയിരുന്നു. പട്രീഷ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.ഇതിന് മികച്ച പ്രതികരണവും വിമര്‍ശനവുമൊക്കെ തന്നെ ലഭിച്ചട്ടുണ്ട്.
2007ല്‍ ചൈനയിലെ ല്യൂ യെ എന്ന യുവാവ് ഇത്തരത്തില്‍ തന്നെതന്നെ വിവാഹം ചെയ്തു. തന്റെ അതേ രൂപത്തില്‍ ഒരു കട്ടൗട്ട് നിര്‍മിച്ച് അതില്‍ വിവാഹ മോതിരം അണിയിക്കുകയായിരുന്നു ഇയാള്‍ ചെയ്തത് . 2003ല്‍ ഡച്ച് ചിത്രക്കാരിയായ ജെന്നിഫറും ഇത്തരത്തില്‍ സ്വയം വിവാഹം കഴിച്ചിരുന്നു.