Lifestyle

നീലഗിരി മലനിരകളിലെ സസ്യ സുഗന്ധവും രുചിയുമായി ജിന്‍

ലോകത്തിലെ തന്നെ വളരെ മികച്ച മദ്യബ്രാന്‍ഡാണ് ഇന്ത്യന്‍ കമ്പനിയായ അമൃത് ഡിസ്റ്റിലറീസ്. ഏതാണ്ട് 75 വര്‍ഷങ്ങളായി വിദേശവിപിണകളിലടക്കം അമൃത് വളരെ ഹിറ്റാണ്. അതിനാല്‍ തന്നെ ഇതിനോടകം നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയട്ടുണ്ട്.അമൃതിന്റെ സിംഗിള്‍ മാള്‍ട്ട് വിസ്‌കി വേള്‍ഡ് വിസ്‌കി ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി. അതിന് പുറമേ വേഡ് വിസ്‌കി പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ശര്‍ക്കര റമ്മായ ‘ ബെല്ല’ വളരെ അധികം ശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാ ദീപാവലി ആഘോഷകരമാക്കാനായി അമൃത് നീലഗിരി ജിന്‍ വീണ്ടും അവതരിപ്പിക്കുകയാണ് കമ്പനി.

7000 അടി ഉയരെ മേഘങ്ങള്‍ തഴുകുന്ന നീലഗിരി മലനിരകളില്‍ നിന്നുള്ള സസ്യങ്ങള്‍ ശേഖരിച്ച് ചെമ്പ് പാത്രങ്ങളില്‍ നിര്‍മ്മിച്ചെടുത്ത ഈ ജിന്‍ ആഘോഷപൂര്‍വമായ ഒത്തുചേരലിനെ സൂചിപ്പിക്കുന്നു.ഒരോ കുപ്പിയും തയ്യാറാക്കുന്നത് തിരഞ്ഞെടുത്ത 9 സസ്യങ്ങള്‍ ചേര്‍ത്താണ്. സുഗന്ധമുള്ള ജൂണിപ്പര്‍ ബെരീസ്, പുതിയ മല്ലിയില, ഇന്ത്യന്‍ ചായ, ലെമണ്‍ ഗ്രാസ്, ഏഞ്ചലിക്ക , ഓറിസ് റൂട്ട, കറുവപ്പട്ട, ജാതിക്ക, ജാതിപത്രി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. വ്യത്യസ്തമാകുന്ന രുചിയ്ക്ക് പുറമേ തന്നെ വളരെ നല്ല പാക്കേജും കൂടിയാകുമ്പോള്‍ ദീപാവലിയ്ക്ക് പരസ്പരം സമ്മാനിക്കാനുള്ള ഒരു അടിപൊളി സമ്മാനമാകുന്നു ഇത്. ഈ ജിന്‍ 2023 ലെ ഗ്ലോബര്‍ ഡ്രിങ്ക്സ് ഗൈഡ് റേറ്റിംഗിസില്‍ അഞ്ചാം സ്ഥാ നത്തെത്തിയിരുന്നു.

1948ല്‍ ബെംഗളൂരുവിലെ നഗരത്തിലാണ് അമൃത് ഡ്സ്റ്റിലറീസ് ആദ്യം സ്ഥാപിക്കുന്നത്. അമൃതിന്റെ സ്ഥാപകനായ ജെ എന്‍ രാധാകൃഷ്ണ റാവൂ ജഗ്ദലെ അറിയപ്പെടുന്നത് പോലും ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ പിതാവെന്നാണ്. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ അമൃത് ഡിസ്റ്റലറീസ് വിസ്‌കി വില്‍ക്കുന്നുണ്ട്. ഡിസ്റ്റലറി ഒരോ വര്‍ഷവും 4 ദശലക്ഷം കെയ്സ് വിസ്‌കിയാണ് ഉത്പാദിപ്പിക്കുന്നത്. അതില്‍ 25 % ബ്ലെന്‍ഡഡ് വിസ്‌കിയും 0.25% സിംഗിള്‍ മാള്‍ട്ടുമാണ്. പഞ്ചാബ് രാജസ്ഥാന്‍ പ്രദേശങ്ങളിലെ ബാര്‍ലിയാണ് വിസ്‌കി നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. വിസ്‌കി മാത്രമല്ല, റം, ബ്രാന്‍ഡി, വോഡ്ക, ജിന്‍ എന്നിവയും അമൃത് നിര്‍മ്മിക്കുന്നു.