Crime Featured

വീട്ടിൽകയറാൻ ശ്രമിച്ച കള്ളന്മാരെ ഒറ്റക്ക് തുരത്തിയോടിച്ച് യുവതി, സിസിടിവി ദൃശ്യങ്ങൾ

മനുഷ്യ വാസമുള്ള ഇടങ്ങളിലെല്ലാം കള്ളന്മാരും പിടിച്ചുപറിക്കാരും ഉണ്ടാകും. കവർച്ചക്കാർക്ക് മുന്നിൽ പകച്ചുപോകുന്ന നിരവധിപേരുണ്ട്. എന്നാൽ ശക്തിയായി പ്രതികരിക്കുന്നവരുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയ മൂന്നു കള്ളന്മാരെ തുരത്തിയോടിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. പകൽ സമയത്താണ് മൂന്നു കവർച്ചക്കാർ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയത്. വീട്ടമ്മ ഒറ്റക്ക് ഇവരെ തടയാൻ ശ്രമം നടത്തിയെങ്കിലും , കുറ്റവാളികൾ ബലമായി അകത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തുടരുകയും ഇതിനിടെ യുവതി നിലവിളിച്ച് വീടിന്റെ വാതിലിൽ ഇവരെ തടയുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിലില്ലായിരുന്നു, മന്ദീപ് കൗർ എന്ന യുവതിയും അവരുടെ രണ്ട് കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിന്റ മുഴുവൻ ദൃശ്യങ്ങളും യുവതിയുടെ വീട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചക്കാർ വീടിനുള്ളിൽ കടക്കാൻ ശ്രമിക്കുന്നതും കൗർ ഒറ്റയ്ക്ക് അവരെ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. മൻദീപ് കൗറിന്റെ ഭർത്താവ് ജഗ്ജീത് സിംഗ് ഒരു ജ്വല്ലറിക്കാരനാണ്.

വീടിന് സമീപം മുഖംമൂടി ധരിച്ച മൂന്ന് പേരെ ശ്രദ്ധയിൽപ്പെട്ടപ്പോൾ താൻ വസ്ത്രങ്ങൾ ഉണക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു . താമസിയാതെ, അവർ പ്രധാന വാതിലിനടുത്തെത്തി. കവർച്ചക്കാർ വീടിനുള്ളിൽ കയറാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ യുവതി വാതിൽ പൂട്ടാൻ ഓടിയെത്തിയെങ്കിലും കവർച്ചക്കാർ അകത്ത് കടക്കാൻ ശ്രമിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ കൗർ തന്റെ സർവ്വ ശക്തിയുമെടുത്ത് വാതിൽ അടയ്ക്കുന്നത് കാണാം. എങ്ങനെയോ വാതിൽ പൂട്ടുകയും സോഫ വലിച്ച് കൊള്ളക്കാരുടെ പ്രവേശനം തടയുകയും ചെയ്തു. അയൽവാസികളെ അറിയിക്കാൻ അവൾ നിലവിളിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അവളുടെ മകനും മകളും ആകെ പരിഭ്രാന്തിയിലായി.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും രണ്ട് ക്യാമറകൾ ഉണ്ടായിരുന്നു. മൂന്ന് മോഷ്ടാക്കൾ ശക്തമായി അകത്തു കയറാൻ ശ്രമിക്കുന്നതും പ്രധാന വാതിൽ തള്ളുന്നതും ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചക്കാർ ബലം പ്രയോഗിച്ച് അകത്തേക്ക് കടക്കുന്നത് പരാജയപ്പെടുന്നതും അവൾ നിലവിളിക്കുന്നത് കേൾക്കുന്നതുമാണ് തുടർന്ന് നടക്കുന്നത്. സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ കുട്ടികൾ ആകെ ഞെട്ടലിൽ ആയിരുന്നെന്നും യുവതി പറഞ്ഞു.

കവർച്ചശ്രമം അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യുകയാണെന്നും അതിനാൽ അവരെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കാമെന്നും പോലീസ് ഓഫീസർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *