Movie News

ഇന്ത്യക്കാര്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രം യുകെയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി, ഇന്റര്‍നെറ്റില്‍ വന്‍ചര്‍ച്ച

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (ആഅഎഠഅ) അടുത്തിടെ സന്ധ്യാ സൂരിയുടെ ക്രൈം ത്രില്ലര്‍ ‘സന്തോഷ്’ ഓസ്‌കാറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ യുണൈറ്റഡ് കിംഗ്ഡത്തെ പ്രതിനിധീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ അഭിനേതാക്കള്‍ വേഷമിടുന്ന ഹിന്ദിചിത്രം യുകെയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇന്റര്‍നെറ്റില്‍ വന്‍ചര്‍ച്ചയായി മാറാന്‍ കാരണം. തീരുമാനം സിനിമാ പ്രേമികളുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ ആകര്‍ഷിച്ചു.

നടിമാരായ ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച ‘സന്തോഷ്’ അതിന്റെ അനുപമമായ ആഖ്യാനത്തിനും കഥാപാത്രങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കും പ്രേക്ഷക പ്രശംസ നേടി. ഉത്തരേന്ത്യയുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ. വിധവയായ ഒരു സ്ത്രീ തന്റെ പരേതനായ ഭര്‍ത്താവിന്റെ പോലീസ് കോണ്‍സ്റ്റബിള്‍ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും പിന്നീട് നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ പ്രമേയം.

അവള്‍ തന്റെ പുതിയ ജോലിയില്‍ തുടരുന്നതിനിടെ ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ അവള്‍ കുടുങ്ങി. പ്രേക്ഷകരില്‍ അമ്പരപ്പ് സൃഷ്ടിച്ചുകൊണ്ടാണ് പിന്നീട് സിനിമ തുടരുന്നത്. കോണ്‍ഗ്രസ് എംപി ശശി തരൂരിനെപ്പോലുള്ള പ്രമുഖര്‍ തന്റെ ആവേശം എക്‌സില്‍ പങ്കുവെച്ചതാണ് ഇപ്പോഴത്തെ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. ‘ഇന്ത്യന്‍ താരങ്ങളുള്ള ഒരു ഹിന്ദി സിനിമ ഓസ്‌കാറിനുള്ള യുകെയുടെ ഔദ്യോഗിക എന്‍ട്രി എന്നത് അമ്പരപ്പിക്കുന്നതാണ്! ഞങ്ങളും അതിനായി കാത്തിരിക്കുന്നു.” തരൂര്‍ കുറിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് പ്രതികരണങ്ങളുടെ ഒരു കുത്തൊഴുക്കാണ്. അതേസമയം ‘സന്തോഷി’ന് ഓസ്‌ക്കറില്‍ ലാപറ്റ ലേഡീസ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സിനിമകളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള അന്തിമ നോമിനേഷനുകള്‍ 2025 ജനുവരിയില്‍ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *