Sports

ബംഗ്‌ളാദേശിനെ വിറപ്പിച്ച് ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് ; ബുംറെ 400 വിക്കറ്റ് ക്ലബ്ബില്‍

ലോകത്തെ ഒന്നാംനിര ബൗളര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറെയെന്ന് ലോകത്തുടനീളമുള്ള ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ബംഗ്‌ളാദേശിനെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബുംറെ തന്റെ കരിയറിലെ ഒരു നാഴികക്കല്ല്് പിന്നിട്ടിരിക്കുകയാണ്. ബംഗ്‌ളാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറെ ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നേട്ടമുണ്ടാക്കി.

ആദ്യദിവസം ഇന്ത്യന്‍ ഇന്നിംഗ്‌സിനെ പന്തുകൊണ്ട് വിറപ്പിച്ച ബംഗ്‌ളാദേശ് ബൗളര്‍ ഹസന്‍ മഹ്മുദാണ് ബുംറെയുടെ നാനൂറാം വിക്കറ്റിലെ ഇര. ഉജ്വല ഫോമില്‍ പന്തെറിഞ്ഞ ബുംറെ ആദ്യ ഓവറില്‍ ബംഗ്‌ളാദേശ് ഓപ്പണര്‍ ശദ്മാന്‍ ഇസ്‌ളാമിനെയാണ് മടക്കിയത്. ഇടം കയ്യന്‍ ബാറ്ററുടെ ഓഫ്‌സ്റ്റംപാണ് പിഴുതത്. അതിന് ശേഷം മുഷ്ഫിഖുര്‍ റഹീം, മഹ്മൂദ് എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാം സെഷനിലും വീഴ്ത്തി. ഇതോടെ 162 ടെസ്റ്റ് വിക്കറ്റ്, 149 ഏകദിന വിക്കറ്റ്, 89 ടി20 വിക്കറ്റുകളും ബുംറെയുടെ പോക്കറ്റിലുണ്ട്.

ഈ നേട്ടത്തോടെ കപില്‍ദേവ്, സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ്മ, മൊഹമ്മദ് ഷമി എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ബുംറെ എത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലെ 227 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് ബുംറെയുടെ നേട്ടം. വിക്കറ്റ് നേട്ടത്തില്‍ പക്ഷേ ഇന്ത്യയുടെ മൂന്‍ പരിശീലകനും മുന്‍ സ്പിന്നറുമായ അനില്‍കുംബ്‌ളേയാണ് ഇന്ത്യാക്കാരില്‍ മുമ്പന്‍. 499 ഇന്നിംഗ്‌സുകളില്‍ 953 വിക്കറ്റുകളാണ് കുംബ്‌ളേയുടെ നേട്ടം. 369 ഇന്നിംഗ്‌സുകളില്‍ 744 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *