കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യവും അവിടുത്തെ പോലെ സമാനമാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട് കാറിനുമുകളിലിരിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ശക്തമായ മഴയില്‍ കുത്തി ഒലിക്കുന്ന നദിയില്‍ കുടുങ്ങിയ കാറിലാണ് ദമ്പതികള്‍ റിലാക്സായി ഇരിക്കുന്നത്. കാറിന്റെ മുകള്‍ ഭാഗം ഒഴികെ ബാക്കി എല്ലാം വെള്ളത്തിലായിരുന്നു. കരയിലുള്ളവര്‍ക്ക് കൈകാണിച്ച് ഭാര്യ ശാന്തമായിരിക്കുന്നു. അതേ സമയം ഭര്‍ത്താവാകട്ടെ വെപ്രാളപ്പെട്ട് ആരെയൊക്കെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി കാണാന്‍ സാധിക്കും. വളരെ ഭയാനകമായ സാഹചര്യത്തില്‍ പോലും കൂളായിരിക്കുന്നത് വളരെ അദ്ഭുതകരമായ കാഴ്ചയാണെന്നാണ് കാണികള്‍ അഭിപ്രായപ്പെടുന്നത്.