Fitness

രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം

വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ പുറത്ത് വരുകയും ചെയ്യുന്നു. മാനസിക സന്തോഷത്തിനും നടപ്പ് വളരെ നല്ലതാണ്.

ദിവസവും ഒരു 10,000 സ്റ്റെപ്പ് നടക്കുന്നതാണ് അനുയോജ്യം. പുറത്ത് നടക്കുന്നവര്‍ അകത്തുകൂടി നടന്നാല്‍ മാത്രമേ ഇത്രയും സ്റ്റെപ്പ് പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സാധിക്കാറുള്ളു. ഭക്ഷണത്തിന് ശേഷം വീട്ടിനുള്ളില്‍ തന്നെ കുറച്ച് ചുവടുകള്‍ വയ്ക്കുന്നതും ദഹനത്തിന് ഗുണകരമാകും.മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കുന്നതും കാലറി കത്തുന്നതിനായി ഉപകരിക്കും.

ഷോപ്പിങ് ഓണ്‍ലൈനില്‍ ചെയ്യാതെ നേരിട്ട് മാളിലോ റീട്ടെയ്ല്‍ കടകളിലോ ചെയ്യുന്നതും നടക്കാനുള്ള അവസരം ഉണ്ടാക്കി തരുന്നു. ഷോപ്പിങ് കോംപ്ലകിസില്‍ പോകുമ്പോള്‍ പരമാവധി ലിഫ്റ്റ് ഉപയോഗിക്കാതെ സ്റ്റെപ്പുകള്‍ കയറാനായി ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *