ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോയുടെ കരിയര്‍ നന്നായി രേഖപ്പെടുത്തപ്പെട്ടതാണ്. അവിശ്വസനീയമായ അനേകം നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ചിട്ടുള്ള താരം ക്രൊയേഷ്യയ്ക്കെതിരെ പോര്‍ച്ചുഗലിന്റെ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിനിടെ കരിയറിലെ സുപ്രധാന നിമിഷം കണ്ടെത്തി. കരിയറിലെ 900 ഗോളുകള്‍ തികച്ചു ഫു്ട്‌ബോളിലെ ഗോട്ട് എന്ന നില ഉറപ്പിച്ചു.
ഈ ഗോള്‍ പോര്‍ച്ചുഗലിന്റെ 2-1 വിജയത്തില്‍ നിര്‍ണായക സ്ട്രൈക്കായിരുന്നു. പോര്‍ച്ചുഗലിന്റെ യൂറോ 2024 ലെ അഞ്ചു മത്സരങ്ങളില്‍ ഗോള്‍ രഹിതനായിരുന്ന റൊണാള്‍ഡോ 34-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കാന്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ടാപ്പ് ചെയ്ത് നുനോ മെന്‍ഡസിന്റെ കൃത്യമായ ക്രോസ് ഫിനിഷ് ചെയ്തുകൊണ്ടാണ് തന്റെ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. വികാരഭരിതമായ നിമിഷം റൊണാള്‍ഡോ അഭിമാനവും സന്തോഷവും കൊണ്ട് വീര്‍പ്പുമുട്ടി.
438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ അദ്ദേഹം നേടിയത് റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു. പോര്‍ച്ചുഗലിനായി, അദ്ദേഹം 131 ഗോളുകള്‍ നേടി. റയല്‍ മാഡ്രിഡിനും പോര്‍ച്ചുഗലിനും നല്‍കിയ സംഭാവനകള്‍ക്കപ്പുറം, റൊണാള്‍ഡോ മറ്റ് ക്ലബ്ബുകളിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍-നാസറിന് വേണ്ടി കളിക്കുന്ന അദ്ദേഹം ഇതിനകം 68 ഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റസിലുണ്ടായിരുന്ന കാലത്ത് 101 തവണ ഗോള്‍ കണ്ടെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍, രണ്ട് സ്‌പെല്ലുകളിലായി, അദ്ദേഹം ആകെ 145 ഗോളുകള്‍ നേടി. അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത് സ്‌പോര്‍ട്ടിംഗ് സിപിയിലാണ്, അവിടെ അദ്ദേഹം അഞ്ചു ഗോളുകള്‍ നേടി.
പോര്‍ച്ചുഗല്‍ അവരുടെ യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് എ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡുമായിട്ടാണ് അടുത്ത മത്സരം കളിക്കുന്നത്. കരിയറില്‍ 1000 ഗോളുകള്‍ നേടുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം.