മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.