2012-ല്‍ നമ്മളുടെയെല്ലാം ടെലിവിഷനില്‍ വന്നുകൊണ്ടിരുന്ന ബിയര്‍ അടങ്ങിയ ഒരു ഷാംപൂവിന്റെ പരസ്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ലക്ഷ്യം പുരുഷ പ്രേക്ഷകര്‍ തന്നെ. ‘ചിയേഴ്‌സ് ടു മാന്‍ ഹെയര്‍’ എന്ന ഒരു പ്രത്യേക ടാഗ് ലൈന്‍ ഉപയോഗിച്ചാണ് അന്നതിനെ മാര്‍ക്കറ്റിംഗ് ചെയ്തത്. അന്ന് ബിയര്‍ ഷാംപൂ ആണെങ്കില്‍ ഇന്ന് അത് ബിയര്‍ സ്പായുടെ രൂപത്തില്‍ ആണ്. സംശയിക്കേണ്ട ബിയറില്‍ ഒരു കുളി അത്ര തന്നെ.
2024-ലേക്ക് കടക്കുമ്പോള്‍ ലോകത്ത് പലയിടത്തും ബിയര്‍ സ്പാ ശ്രദ്ധാ കേന്ദ്രമായി പതിയെ മാറികൊണ്ടിരിക്കുന്നു. അപ്പോള്‍ എന്താണ് ഈ ബിയര്‍ ഉപയോഗിച്ചുള്ള കുളിയുടെ പ്രത്യേകത?ഒരു ടബ്ബില്‍ നിറയെ ബിയര്‍ നിറച്ചതിനു ശേഷം അതില്‍ ഇറങ്ങി നിങ്ങള്‍ വിശ്രമിക്കുമ്പോള്‍, ബിയറില്‍ ചേര്‍ത്തിരിക്കുന്ന അതിന്റെ പ്രാഥമിക ചേരുവകളായ മാള്‍ട്ട്, യീസ്റ്റ്, ഹോപ്സ് എന്നിവയുടെ എല്ലാ ഗുണങ്ങളും അതില്‍ നിറഞ്ഞിരിക്കുന്നു.
സത്യം പറഞ്ഞാല്‍, ഇത് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കാര്യങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയാണ്: സ്പായിലെ വിശ്രമവും ബിയറും. പ്രാഗ് ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ സ്പാ കേന്ദ്രമായ സ്പാ ബീര്‍ലാന്‍ഡിന്റെ അഭിപ്രായത്തില്‍, ‘ആദ്യത്തെ ബിയര്‍ ബാത്ത് ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.’
‘സ്പാ ബീര്‍ലാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്: ‘നമ്മുടെ പൂര്‍വികര്‍ പല രോഗങ്ങള്‍ക്കും ബിയര്‍ ഉല്‍പാദനത്തിന്റെ ഒരു ഉപോല്‍പ്പന്നമായ ബ്രൂവറിന്റെ യീസ്റ്റ് ശുപാര്‍ശ ചെയ്യുന്നു്, പുരാതന കാലം മുതല്‍ ഇത് ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു’.
നൂറ്റാണ്ടുകളായി കിഴക്കന്‍ യൂറോപ്പില്‍ ബിയര്‍ ബാത്ത് പാരമ്പര്യമുണ്ട്. ആദ്യകാല ബിയര്‍ ബാത്ത് അറിയപ്പെടുന്നത് എഡി 921-ല്‍ ആണ്.
പ്രാഗില്‍ ധാരാളം ബിയര്‍ സ്പാ സ്പോട്ടുകള്‍ ഉള്ളതിന്റെ കാരണം വില കുറവില്‍ സുലഭമായി ബിയര്‍ ലഭിക്കുന്നതിലാകാം.
ബിയര്‍ ബാത്തിനെ ഇത്രയ്ക്ക് പോപ്പുലറാക്കിയതിന് നന്ദി പറയേണ്ടത് സോഷ്യൽ മീഡിയയ്ക്കാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം #beerspa-യ്ക്ക് ഏകദേശം 25,000 പോസ്റ്റുകൾ ഉണ്ട്. ഓരോന്നിലും, ബിയർ കുഴമ്പ് നിറച്ച തടി ടബ്ബുകളിൽ കിടക്കുന്ന ആളുകളെയും ഇടയ്ക്കിടെ ബിയര്‍ കുടിക്കാൻ ഒരു മഗ്ഗ് പിടിക്കുന്നതും നിങ്ങൾക്ക് കാണാം.
വളര്‍ന്നുവരുന്ന ട്രെന്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെങ്കിലും, ബിയര്‍ സ്പായുടെ മുഴുവന്‍ സാധ്യതകളും തിരിച്ചറിഞ്ഞ് അതിനെ കുതിച്ചുയരുന്ന ബിസിനസ്സാക്കി മാറ്റാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം, അവര്‍ ഇതിനകം മുന്നിലെത്തിക്കഴിഞ്ഞിരിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ആദ്യത്തെ വാണിജ്യ ബിയർ സ്പാ 2006-ൽ ചെക്ക് റിപ്പബ്ലിക്കിൽ തുറന്നു, അത് ചോഡോവർ ഫാമിലി ബ്രൂവറി എന്ന പേരിൽ അറിയപ്പെടുന്നു. അതിനുശേഷം, അത്തരം നിരവധി സ്ഥലങ്ങൾ ലോകമെമ്പാടും തുറന്നിട്ടുണ്ട്.
“മാൾട്ട്, യീസ്റ്റ്, ഹോപ്‌സ് എന്നിവ ഉപയോഗിച്ചാണ് ബിയർ നിർമ്മിച്ചിരിക്കുന്നത്. ഈ ചേരുവകളിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തിന് ഒരു കവചമായി പ്രവർത്തിക്കാനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും ബിയറിന് കഴിയും,- കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ റൂബെൻ ഭാസിൻ പാസി വിശദീകരിക്കുന്നു. ഒപ്പം ചില ദൂഷ്യവശങ്ങളും ഇതിനുണ്ട്. ബിയര്‍ ചിലര്‍ക്ക് ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. അങ്ങനെയുള്ളവര്‍ പാച്ച് ടെസ്റ്റ് നടത്തിയ ശേഷം ബാത്തിനിറങ്ങുക. ഡിഹൈഡ്രേഷന്‍ പോലുള്ള പ്രശനങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ മതി ബിയര്‍ ബാത്ത് എന്നാണ് വിദഗ്ദോപദേശം