Sports

സെറീനയ്ക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ചു; റെസ്‌റ്റോറന്റിനെ ആരാധകര്‍ എടുത്തിട്ടു വറത്തു…!

പാരീസ് ഒളിമ്പിക്‌സ് കാണാനെത്തിയ തനിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ച പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ നാണം കെടുത്തി ടെന്നീസിലെ ഇതിഹാസതാരം സെറീനാ വില്യംസ്. പാരീസിലെ ദി പെനിന്‍സുല ഹോട്ടലില്‍ തനിക്ക് ലഭിച്ച മോശം അനുഭവത്തെക്കുറിച്ച് ടെന്നീസ് മുന്‍ ഒന്നാം നമ്പര്‍ വനിതാതാരം എക്‌സില്‍ പരസ്യമായി എഴുതി.

റൂഫ്ടോപ്പ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ശൂന്യമായിരുന്നിട്ടും തനിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ചെന്ന് താരം എക്‌സില്‍ ഇട്ടു. 23 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവും ലോകത്തുടനീളമായി അനേകം ആരാധകരുള്ള താരവുമായ സെറീനയുടെ കുറിപ്പ് വിവാദമായതോടെ ഹോട്ടല്‍ മാപ്പു പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. ”പെനിന്‍സുല പാരിസ് നല്ല സ്ഥലങ്ങളിലെ ഒഴിഞ്ഞ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എന്റെ കുട്ടികളോടൊപ്പം എത്തിയ എനിക്ക് മേല്‍ക്കൂരയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. ഇങ്ങിനെ ഒരനുഭവം ആദ്യമെന്നും താരം പറഞ്ഞു.

തെറ്റുതിരിച്ചറിഞ്ഞ ഹോട്ടല്‍ പരസ്യമായി മാപ്പു പറഞ്ഞ് രംഗത്ത് വരികയുംചെയ്തു. ” നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ റൂഫ്ടോപ്പ് ബാര്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തിരുന്നു, നിങ്ങള്‍ കണ്ടത് ആളൊഴിഞ്ഞ ടേബിളുകള്‍ പൂര്‍ണ്ണമായും റിസര്‍വ് ചെയ്തിരുന്നു. നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ബഹുമാനമുണ്ട്. നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്. ദി പെനിന്‍സുല പാരീസ്.’ ഹോട്ടല്‍ മറുപടിക്കുറിപ്പുമായി രംഗത്ത് വന്നു.

ടെന്നീസ് ഇതിഹാസത്തിന് പ്രവേശനം നിരസിച്ചതിന് വില്യംസിന്റെ ആരാധകര്‍ ഹോട്ടലിനെ സോഷ്യല്‍മീഡിയയില്‍ ഇട്ടു വറക്കുകയാണ്.

വില്യംസ് തന്റെ ആറുവയസ്സുള്ള മകള്‍ ഒളിമ്പിയയ്ക്കും കുടുംബത്തിനുമൊപ്പമാണ് പാരീസില്‍ എത്തിയത്. റാഫേല്‍ നദാല്‍, കാള്‍ ലൂയിസ്, നാദിയ കൊമാനേസി എന്നിവര്‍ക്കൊപ്പം ബോട്ട് പങ്കിട്ടതിനാല്‍ ജൂലൈ 26 ന് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാന്‍ നിരവധി ഉന്നത പേരുകളില്‍ സെറീനയും ഉള്‍പ്പെട്ടിരുന്നു. 2012 ല്‍ ലണ്ടനിലെ സിംഗിള്‍സും ഡബിള്‍സിലും ഉള്‍പ്പെടെ നാല് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകള്‍ വില്യംസിന് ഉണ്ട്.