Oddly News

ചെരിപ്പൂരിയടി, തിരിച്ചടി; മെട്രോ യാത്രക്കാരുടെ കയ്യാങ്കളി; വീഡിയോ വൈറല്‍

ഡല്‍ഹി മെട്രോയില്‍ കോച്ചിനുള്ളില്‍ യാത്രക്കാരന്‍ മറ്റൊരാളെ ചെരിപ്പുകൊണ്ട് മുഖത്ത് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലേക്കാണ് ഈ തര്‍ക്കവും വിരല്‍ ചൂണ്ടുന്നത്.

രണ്ട് യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതി രൂക്ഷമായപ്പോള്‍, യാത്രക്കാരിലൊരാള്‍ തന്റെ ചെരിപ്പ് എടുത്ത് മറ്റെ ആളുടെ മുഖത്ത് അടിച്ചു. സ്തംഭിച്ചുപോയ ആ മനുഷ്യന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു, മറ്റൊരു യാത്രക്കാരന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ രോഷാകുലരാക്കി, മോശം പെരുമാറ്റത്തിന് യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് അവര്‍ ആവശ്യപ്പെട്ടു. ഒരാള്‍ ഇങ്ങനെ എഴുതി, ‘ഇത്തരത്തിലുള്ള അപരിഷ്‌കൃതരായ ആളുകളെ മെട്രോയ്ക്കുള്ളില്‍ പ്രവേശിപ്പിക്കരുത്.’

സ്ലിപ്പര്‍ ഉപയോഗിച്ച് ആക്രമിക്കപ്പെട്ടയാള്‍ തിരിച്ചടിക്കാന്‍ സമയമെടുത്തു എന്ന വസ്തുതയെ നിരവധി പേര്‍ പരിഹസിച്ചു: ‘എനിക്ക് ഒരു കാര്യം മനസ്സിലായില്ല, ആ മനുഷ്യന് എത്ര സമയമുണ്ടായിരുന്നു, അയാള്‍ തന്റെ സ്ലിപ്പര്‍ കൈയില്‍എടുത്ത് ആ മനുഷ്യനെ നിര്‍ത്താതെ അടിക്കാന്‍ ശ്രമിച്ചിട്ടും തിരിച്ചു അയാളെ തല്ലുന്നതിന് പകരം അയാള്‍ എന്തുചെയ്യുകയാണ്. രു ചെറിയ കുട്ടി പോലും പരിക്കേല്‍ക്കാതെ സ്വയം സംരക്ഷിക്കാന്‍ കൈകള്‍ ഉയര്‍ത്തും.’

അതിനിടയില്‍, യാത്രക്കാരില്‍ ഒരാള്‍ അതില്‍ ഇടപെടാന്‍ ശ്രമിച്ചതിനെയും നിരവധി പേര്‍ പരമര്‍ശിച്ചു. അയാള്‍ ഇവര്‍ക്കിടയില്‍ തടസ പിടിച്ച് മനുഷ്യത്വം കാണിച്ചു, ബാക്കിയുള്ളവര്‍ ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു,’ ഒരു ഉപയോക്താവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഡല്‍ഹി മെട്രോ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാല്‍ ഈ സംഭവം യാത്രക്കാരുടെ പെരുമാറ്റത്തെയും പൊതുഗതാഗതത്തിലെ സുരക്ഷയെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു.