Oddly News

ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ രാവും പകലുമിരുന്ന് തയ്യല്‍; 30 വര്‍ഷമായി ഈ വിയറ്റ്‌നാംകാരി ഉറങ്ങിയിട്ടേയില്ല…!

കഴിഞ്ഞ 30 വര്‍ഷമായി ഉറങ്ങുന്നില്ലെന്ന് വെളിപ്പെടുത്തലുമായി വിയറ്റ്‌നാമീസ് സ്ത്രീ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി താന്‍ തുടര്‍ച്ചയായി ഉണര്‍ന്നിരിക്കുകയാണെന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത് 49-കാരിയായ ഗുയന്‍ ഗോക്ക് മൈ കിം എന്ന സ്ത്രീയാണ്. അവളുടെ ഹോം പ്രവിശ്യയായ ലോംഗ് ആനില്‍ ‘ഒരിക്കലും ഉറങ്ങാത്ത തയ്യല്‍ക്കാരി’ എന്നാണ് അവര്‍ അറിയപ്പെടുന്നത്.

കിമ്മിന്റെ പ്രശസ്തി ഇപ്പോള്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. അതേസമയം ഉറക്കത്തിന്റെ പൂര്‍ണ്ണമായ അഭാവം അവളുടെ ആരോഗ്യത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജന്മനാ ഉള്ള പ്രശ്‌നമായിരുന്നില്ല ഇതെന്നും ശീലത്തില്‍ ഉണ്ടാക്കിയെടുത്ത അവസ്ഥയാണെന്നുമാണ് തന്റെ ഉറക്കമില്ലായ്മയെക്കുറിച്ച് കിം പറയുന്നത്. ചെറുപ്പം മുതല്‍ തന്നെ വൈകി എഴുന്നേല്‍ക്കാന്‍ ശീലിച്ച കിം ആദ്യകാലത്ത് രാത്രി ഏറെ വൈകിയും പുസ്തകവായനയില്‍ ഏര്‍പ്പെടുമായിരുന്നു. അങ്ങിനെ ഉറക്കം നഷ്ടമായ അവര്‍ പിന്നീട് തയ്യല്‍ക്കാരിയായി ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ വൈകി ജോലി ചെയ്യുന്നതും പതിവാക്കി.

ഈ ശീലം ഒരു ഘട്ടത്തില്‍, അവരുടെ ഉറക്കം തന്നെ നഷ്ടമാക്കി. എല്ലാ രാത്രിയും തയ്യല്‍ മെഷീന്റെ മുന്നില്‍ ഇരുന്നു. ഓര്‍ഡറുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമോ എന്ന് ഭയപ്പെട്ട് ഉറങ്ങാന്‍ ധൈര്യപ്പെട്ടില്ല. ”രാത്രി മുഴുവന്‍ ജോലി ചെയ്ത ആദ്യ കുറച്ച് സമയങ്ങളില്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു. ജോലി ചെയ്യുമ്പോള്‍ ഉറക്കം തൂങ്ങുകയും തയ്യല്‍ സമയത്ത് ധാരാളം തെറ്റുകള്‍ വരുത്തുകയും മാത്രമല്ല, എനിക്ക് നിരന്തരം ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടു. ഇടയില്‍ അപകടങ്ങള്‍ പോലും ഉണ്ടായതായി അവര്‍ പറയുന്നു. എന്നിരുന്നാലും, മാസങ്ങളോളം, പിന്നെ വര്‍ഷങ്ങളോളം ഉണര്‍ന്നിരിക്കാന്‍ ശീലിച്ചതോടെ എന്റെ കണ്ണുകളും ശരീരവും ഉറക്കമില്ലായ്മയുമായി പൊരുത്തപ്പെട്ടു. പിന്നീട് ഉറങ്ങണമെന്ന് തോന്നിയാല്‍ പോലൂം ഉറങ്ങാന്‍ കഴിഞ്ഞില്ല, ”കിം കൂട്ടിച്ചേര്‍ത്തു.

അതേസമയം പതിറ്റാണ്ടുകള്‍ നീണ്ട ഉറക്കമില്ലായ്മയ്ക്ക് ഇതുവരെ കിം ഡോക്ടറെ കണ്ടിട്ടില്ല. അതേസമയം കിമ്മിന്റെ കഥ വെറും കിംവദന്തിയാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ അവര്‍ പകലും രാത്രിയും മുഴുവന്‍ ജോലി ചെയ്യുന്നത് ആളുകള്‍ക്ക് കാണാനാകുന്നുണ്ട്. ലോംഗ് കാങ് കമ്യൂണിലെ ലോംഗ് ആനിലെ തയ്യല്‍ സ്റ്റാളില്‍ അവര്‍ എപ്പോഴും ഉണ്ട്. അവരുടെ കടയിലെ ലൈറ്റ് എപ്പോഴും ഓണാണ്. ”ആദ്യം, കുറച്ച് ആളുകള്‍ എന്റെ ഉറക്കക്കുറവ് ശ്രദ്ധിച്ചു,” മൈ കിം പറഞ്ഞു. ”പിന്നീട്, ഞാന്‍ എപ്പോഴും എന്റെ സ്റ്റാളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അവരില്‍ പലരും ശ്രദ്ധിക്കാന്‍ തുടങ്ങി. കിംവദന്തികള്‍ സത്യമാണെന്ന് കണ്ടപ്പോള്‍ അവരാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.” കിം പറയുന്നു.

താമസിയാതെ ഉറങ്ങാത്തതിന്റെ പേരില്‍ അവര്‍ പ്രശസ്തനായി. 30 വര്‍ഷമായി മിസ് കിം ഉറങ്ങിയിട്ടില്ലെന്ന വാര്‍ത്ത അടുത്തിടെ വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, കൂടാതെ തയ്യല്‍ക്കാരി വീണ്ടും അവളെ കാണാനും കിംവദന്തികള്‍ ശരിയാണോ എന്ന് പരിശോധിക്കാനും രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സന്ദര്‍ശകരും വന്നു കൊണ്ടിരിക്കുകയാണ്. അതേസമയം ഒരു ദശാബ്ദത്തിലേറെയായി ഉണര്‍ന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ട്രാന്‍ തി ലുവിനെയും 60 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞ 80 വയസ്സുള്ള തായ് എന്‍ഗോക്കും വിയറ്റ്‌നാംകാരാണ്. ഉണര്‍ന്നിരിക്കുന്നതിന്റെ പേരില്‍ ഇരുവരും മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞവരാണ്്.