Movie News

സല്‍മാന്റെ പീഡനത്തെക്കുറിച്ച് ഐശ്വര്യാറായി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അവിശ്വസ്തതയും അനാദരവും എല്ലാം ഇല്ലാതാക്കി

അടുത്തകാലത്ത് ഐശ്വര്യാറായി പതിവായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. അഭിഷേക് ബച്ചനുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങളാണ് അവയില്‍ കൂടുതലും. സംഭവങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ഊഹാപോഹങ്ങള്‍ക്ക് ഒരു കുറവുമില്ലതാനും. സമാനഗതിയില്‍ ഐശ്വര്യാറായി മുമ്പും വാര്‍ത്തകളില്‍ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഒരുകാലത്ത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു സല്‍മാന്‍ഖാനുമായി ഐശ്വര്യറായിയുടെ പ്രണയകഥകള്‍ പ്രചരിച്ചിരുന്ന കാലത്തും ആഷ് മാധ്യമങ്ങളുടെ ഇഷ്ടവിഷയമായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ ശരിയാംവണ്ണം നടന്നില്ലെന്ന് മാത്രമല്ല ഇരുവരും വേര്‍പിരിയുകയും ചെയ്തു. സല്‍മാനുമായുള്ള വേര്‍പിരിയലിന് പിന്നാലെ താരം നടന്റെ മോശം സ്വഭാവത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അക്കാലത് വലിയ ശ്രദ്ധ നേടിയിരുന്നു.

2002 ല്‍ ഇരുവരുടേയും പ്രണയം വളരെ മോശമായ കാലത്താണ് സല്‍മാന്റെ ഉപദ്രവങ്ങളെക്കുറിച്ച് ആഷ് പരസ്യമായി പറഞ്ഞ് രംഗത്ത് വന്നത്. സല്‍മാനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സൂപ്പര്‍താരം നിഷേധിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഐശ്വര്യ ഒരു പ്രസ്താവന ഇറക്കി. ”അദ്ദേഹത്തെക്കുറിച്ചും അയാളുടെ തെറ്റുകളെക്കുറിച്ചും ഞാന്‍ മാന്യമായ മൗനം പാലിക്കുമ്പോള്‍, അയാള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ബഹുമാനത്തെയും അന്തസ്സിനെയും അഭിമാനത്തെയും നിരുത്തരവാദപരമായ കിംവദന്തികള്‍ പ്രചരിപ്പിച്ചുകൊണ്ട് ആവര്‍ത്തിച്ച് ആക്രമിക്കുകയാണ്. എന്റെ ഏറ്റവും മോശമായ ഘട്ടങ്ങളിലാണ് ഞാന്‍ അയാള്‍ക്കൊപ്പം നിന്നത്. അയാളുടെ മദ്യപാനം, മോശമായ പെരുമാറ്റം എന്നിവ സഹിച്ചു. വാക്കുകൊണ്ടും ശരീരം കൊണ്ടും വൈകാരികവുമായ പീഡനമായിരുന്നു അത്. അവിശ്വസ്തത, അപമാനം എന്നിവയുടെ അറ്റത്തായിരുന്നു ഞാന്‍. അതുകൊണ്ട് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയും ചെയ്യുന്നത് പോലെ ദൈവത്തെ സാക്ഷിയാക്കി ഞാന്‍ മതിയെന്നു പറഞ്ഞു.” നടി കുറിച്ചു.

”ഏകദേശം രണ്ട് വര്‍ഷം മുമ്പ് അത് അവസാനിപ്പിച്ചു, പക്ഷേ മാന്യമായ നിശബ്ദത കാരണം, എല്ലാവരും എന്റെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുകയും എന്റെ സ്വഭാവത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആരോപണവിധേയമായ കാര്യങ്ങള്‍, സഹനടീനടന്മാരുമായുള്ള എന്റെ ആരോഗ്യകരമായ തൊഴില്‍ബന്ധംപോലും നശിപ്പിച്ചു. ഒടുവില്‍ അത് അവസാനിച്ചു. വൃത്തികെട്ടതും കഴുകിക്കളയാന്‍ പ്രേരിപ്പിക്കുന്നതുമായ അസത്യങ്ങളും ഭയാനകവുമായ വിശദാംശങ്ങളിലേക്കും മ്ലേച്ഛമായ അനുഭവങ്ങളിലേക്കും കടക്കാന്‍ വീണ്ടും ഞാന്‍ ആഗ്രഹിക്കുന്നില്ല. വളരെക്കാലമായി, വ്യക്തിപരമായും തൊഴില്‍പരമായും എന്റെ സമാധാനവും വിവേകവും തകര്‍ക്കാന്‍ അവര്‍ വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷേ ദൈവം ഉള്ളതിനാല്‍ ആര്‍ക്കും നിതാന്ത സത്യമായ ദൈവത്തെ കളിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ മറന്നുകൊണ്ടേയിരിക്കുന്നു. ”