Oddly News

ദോശ വിറ്റ് ഒരുമാസം സാമ്പാദിക്കുന്നത് ലക്ഷങ്ങള്‍; നരസമ്മ അത്ര ചില്ലറക്കാരിയല്ല

നല്ല രുചികരമായ ഭക്ഷണം മനുഷ്യരുടെ എക്കാലത്തെയും ദൗര്‍ബല്യമാണ്. ഉണ്ടാക്കുകയും വൃത്തിയായി വിതരണം ചെയ്യുകയും ചെയ്താല്‍ ഏറ്റവും ലാഭകരമായ ഒരു ബിസിനസുമാണത്. ഉയര്‍ന്ന വരുമാനത്തിനായി ഹോട്ടല്‍ മേഖലയിലേക്ക് തിരിയുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്. ആന്ധ്രപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ നിറയുന്നത്.

നീണ്ട 10വര്‍ഷമായി സരസമ്മ ദോശ ഉണ്ടാക്കുന്നു. അനന്തപുരം കദിരി റോഡരികിലുള്ള ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് ഈ ദോശക്കട ഉള്ളത്. പതിനായിരം രൂപയുടെ ദോശകളാണ് ഒരു ദിവസം ഇവര്‍ വില്‍ക്കുന്നത്. അതായത് മാസം ശരാശരി മൂന്നുലക്ഷം രൂപയുട ദോശ. സരസമ്മയുടെ ദോശയില്ലാത്ത ഒരു ദിവസം പ്രദേശവാസികള്‍ക്ക് ഇപ്പോള്‍ ചിന്തിക്കാന്‍പോലുമാവില്ല. ഈ ദോശക്കട കുടുംബത്തിലെ എല്ലാവരും ഒത്തുചേര്‍ന്ന് നടത്തുന്ന ഒരു ഫാമിലി ബിസിനസ്സാണ്.

മുട്ട ദോശ 25 രൂപയ്ക്കും സാധാരണ ദോശ പത്ത് രൂപയ്ക്കും സ്‌പൈസി ദോശ 20 രൂപയ്ക്കുമാണ് ഇവിടെ നല്‍കുന്നത്. ഇതില്‍ മുട്ടദോശയ്ക്കാണ് പ്രിയം കൂടുതല്‍. നിലവില്‍ ചുവന്ന ചട്ണി, ദാല്‍ ചട്ണി, ഇഞ്ചി ചട്ണി ബോംബെ ചട്ണി എന്നിവയാണ് ദോശക്കൊപ്പം വിളമ്പുന്നത്. രാവിലെ 7 മണി മുതല്‍ വില്‍പ്പന നടത്തും. നാട്ടിലെ തൊഴിലാളികള്‍ , കച്ചവടക്കാര്‍ എന്നിവരെല്ലാം നരസമ്മയുടെ സ്ഥിരം കസ്റ്റമേഴ്‌സാണ്.