Crime

വിവാഹ രാത്രിയിൽ പതിനഞ്ചാം നിലയില്‍ നിന്നും താഴെവീണ് വധുവിന് ദാരുണാന്ത്യം

വിവാഹം കഴിച്ച് വധൂവരന്മാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചാം നിലയില്‍ നിന്നും വീണു വധുവിന് ദാരുണാന്ത്യം. റഷ്യയില്‍ നടന്ന സംഭവത്തില്‍ 23 കാരിയായ ക്‌സെനിയ വോദ്യാനിറ്റ്സ്‌കായയാണ് മരണമടഞ്ഞത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്റെ വരനുമായി ഒരു റെസിഡന്‍ഷ്യല്‍ ബഹുനിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നില്‍ക്കൂമ്പോഴാണ് ഇവര്‍ വീണു മരിച്ചത്.

തന്റെ പുതിയ ഭര്‍ത്താവ് കിറില്‍ (24) നൊപ്പമുള്ള ചില സന്തോഷകരമായ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ ആയിരുന്നു വിവാഹ ചടങ്ങുകളും പാര്‍ട്ടിയും. വധു വീണ ഉടന്‍ തന്നെ കിറില്‍ അത്യാഹിത വിഭാഗത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. റഷ്യന്‍ പോലീസുകാര്‍ പിന്നീട് കിറിലിനെ ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്നാല്‍ ഭാര്യയുടെ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, ദാരുണമായ സംഭവം അപകടമാണെന്നത് പോലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഫോട്ടോഗ്രാഫിയില്‍ അതീവ തല്പരയായിരുന്ന ക്‌സെനിയ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിനില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. അടുത്ത സുഹൃത്തുക്കളും ഏതാനും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

അതേസമയം ദമ്പതികള്‍ സന്തോഷത്തോടെയാണ് വിവാഹിതരായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാക്ഷ്യങ്ങള്‍ സൂചിപ്പിക്കുന്നത് ദമ്പതികളുടെ ബന്ധത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. ‘യുവാവ് തന്റെ വധുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു, അവളെ ഉപദ്രവിച്ചിരിക്കാന്‍ വഴിയില്ലെന്നാണ് മരിച്ചയാളുടെ സുഹൃത്തുക്കളും പറയുന്നത്.