റഷ്യയിലെ ഗവേഷണ ലബോറട്ടറിയിൽനിന്ന് ഉഗ്രശേഷിയുള്ള രോഗാണു ബാക്ടീരിയ ചോർന്നത് ആഗോളതലത്തിൽ വലിയ ഭീതി പരത്തുകയാണ്. സൈബീരിയയിൽ പ്രവർത്തിക്കുന്ന പ്ലേഗ് ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ബാക്ടീരിയ ചോർന്നത്. ലാബിലെ ഗവേഷക തുടർന്ന് ന്യൂമോണിയ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമായെങ്കിലും, നിലവിൽ ഇന്ത്യയിൽ ഈ രോഗാണുവിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഗവേഷണ വിഭാഗം കൺവീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുറത്തുചാടിയത് ന്യൂമോണിക് പ്ലേഗിന് Read More…
Tag: russia
യുദ്ധത്തിന് പോകും മുൻപ് പ്രണയം നടിച്ച് താലികെട്ട്, കൊല്ലപ്പെട്ടാൽ കോടികൾ ഭാര്യക്ക്; റഷ്യൻ യോദ്ധാക്കളെ ലക്ഷ്യമിട്ട് “ബ്ലാക്ക് വിഡോസ്”
റഷ്യൻ സൈനിക നിയമങ്ങൾ അനുസരിച്ച്, യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ദശലക്ഷം റൂബിൾ (ഏകദേശം 60 ലക്ഷം രൂപ) മുതൽ നഷ്ടപരിഹാരം ലഭിക്കാറുണ്ട്. സൈനികർ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടിയാണ് സർക്കാർ ഈ തുക നൽകുന്നത്. എന്നാൽ ഈ ആനുകൂല്യം തട്ടിയെടുക്കാൻ “ബ്ലാക്ക് വിഡോസ്” (കറുത്ത വിധവകൾ) എന്ന് വിളിക്കപ്പെടുന്ന ചില സ്ത്രീകൾ വ്യാജ വിവാഹ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് റഷ്യൻ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വ്യക്തമാക്കുന്നു. യുദ്ധത്തിന് പോകുന്നതിന് തൊട്ടുമുമ്പ് സാമ്പത്തികമായി പിന്നാക്കം Read More…
ആരാണ് ഈ റാസ്പുട്ടിൻ? ബോണി എം പാട്ടിലെ ‘മിസ്റ്ററി മാൻ’; മരണത്തിന് മുൻപുള്ള ആ പ്രവചനം നടുക്കുന്നത്! ധുരന്ധർ ട്രെൻഡ്
ബോണി എം എന്ന പ്രശസ്ത ബാൻഡിന്റെ ‘റാ റാ റാസ്പുട്ടിൻ’ എന്ന ഗാനം ‘ധുരന്ധർ 2’ എന്ന സിനിമയിലൂടെ വീണ്ടും തരംഗമാകുമ്പോൾ, ആരാണ് ഈ പാട്ടിലെ കഥാപാത്രമായ റാസ്പുട്ടിൻ എന്ന ചോദ്യം പലരിലും ഉയരുന്നുണ്ട്. റഷ്യൻ ചരിത്രത്തിലെ ഏറ്റവും നിഗൂഢനും ഭയപ്പെടുത്തുന്നതുമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഗ്രിഗറി റാസ്പുട്ടിൻ. ചിലർ അദ്ദേഹത്തെ വിശുദ്ധനായി കരുതിയപ്പോൾ മറ്റു ചിലർ പിശാചിന്റെ അവതാരമായാണ് കണ്ടിരുന്നത്. സൈബീരിയയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച റാസ്പുട്ടിൻ, റഷ്യൻ സാമ്രാജ്യത്തിന്റെ തന്നെ തകർച്ചയ്ക്ക് കാരണമായ Read More…
‘റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ എന്‍റെ മകനില്‍ പരീക്ഷിക്കൂ’; അഭ്യര്‍ഥനയുമായി യുപി സ്വദേശി
ലഖ്‌നൗ: കാൻസർ ബാധിതനായ 21 വയസ്സുകാരൻ മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനുള്ള ലഖ്‌നൗ സ്വദേശി മനു ശ്രീവാസ്തവയുടെ അപേക്ഷയിൽ റഷ്യൻ സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നു ഒരു കുടുംബം. സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. റഷ്യയിൽ നിലവിലുള്ള കാൻസർ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാലാണ് തന്റെ മകനിൽ വാക്‌സിന്റെ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് മനു ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. Read More…
മറ്റൊരു ‘റഷ്യന്‍ വിപ്ലവം’; റഷ്യയുടെ കാന്‍സര്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100% വിജയം
ആഗോള കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ ഒരുങ്ങുന്നു. എന്ററോമിക്‌സ് കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണം വിജയമെന്നു റഷ്യ. തങ്ങളുടെ പുതിയ കാന്‍സര്‍ വാക്‌സിന്‍, എന്ററോമിക്‌സ്, പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100% ഫലപ്രാപ്‌തിയും സുരക്ഷയും കാണിച്ചതായി റഷ്യ പ്രഖ്യാപിച്ചു. വാക്‌സിനെടുത്ത രോഗികളില്‍ രോഗികള്‍ക്ക് ട്യൂമര്‍ ചെറുതായതായി റഷ്യ അറിയിച്ചു. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കോവിഡ് 19 വാക്‌സിനുകളിലെന്നപോലെ എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എന്ററോമിക്‌സ് വികസിപ്പിച്ചെടുത്തത്.കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും നീക്കം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുക Read More…
പുടിന്റെ കുട്ടിപ്പട്ടാളം? 8 വയസ്സുകാരന്‍ മുതല്‍ ഗ്രനേഡും തോക്കും പരിശീലിക്കുന്നു, റഷ്യയില്‍ കുട്ടികള്‍ക്ക് സൈനിക പരിശീലനം
മോസ്‌കോ: വ്‌ളാഡിമര്‍ പുടിന്‍ റഷ്യയുടെ അടുത്ത തലമുറയിലെ സൈനികരെന്ന് വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു. വീഡിയോയില്‍ റഷ്യന്‍ സൈനികര്‍ പരിശീലനം കൊടുക്കുന്ന കുട്ടികളില്‍ എട്ടു വയസുകാര്‍ മുതലുണ്ട് എന്നതും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെന്നുള്ളതും ലോകത്തെ ഞെട്ടിക്കുന്നു. അടുത്ത തലമുറയിലെ സൈനികരാവാന്‍ ലക്ഷ്യമിട്ട് ഒരു വേനല്‍ക്കാല ക്യാമ്പില്‍ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 8 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള 83 കുട്ടികള്‍ക്ക് ഡോണ്‍ നദിക്ക് കുറുകെയുള്ള ഒരു ‘റൂട്ട് മാര്‍ച്ചില്‍’, ഗ്രനേഡുകള്‍ എറിയാനും, റൈഫിളുകള്‍ Read More…
ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ക്‌ളൈ മാക്‌സ്’; ലൈംഗികതയും മയക്കു മരുന്നും വേശ്യകളെയും ഉപയോഗിച്ച അമേരിക്കയുടെ ചാരപ്പണി
ലൈംഗികതയ്ക്കും മയക്കുമരുന്നിനും സെന്‍സിറ്റീവ്, രഹസ്യ വിവരങ്ങള്‍ എങ്ങിനെ ചോര്‍ത്താന്‍ കഴയുമെന്നതിന്റെ 1954 ലെ സിഐഎ ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ക്‌ളൈമാക്‌സ്’ ചാരപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നു. 1954 ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ലൈംഗിക തൊഴിലാളികളെ കൊണ്ട് പുരുഷന്മാരെ വശീകരിച്ച് ഒരു താല്‍ക്കാലിക വേശ്യാലയത്തിലേക്ക് എത്തിച്ച് എല്‍എസ്ഡി മയക്കുമരുന്ന് നല്‍കി അവരില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നാണ് വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ മിഡ്നൈറ്റ് ക്ലൈമാക്സിന് കീഴില്‍, ഒരു അപ്പാര്‍ട്ട്‌മെന്റ് ഒരു വേശ്യാലയമാക്കി മാറ്റി, അവിടെ പുരുഷന്മാരെ വശീകരിക്കുകയും എല്‍എസ്ഡി മയക്കുമരുന്ന് Read More…
സ്കൂൾ വിദ്യാർഥിനികൾ ഗര്‍ഭിണിയായാല്‍ ഒരു ലക്ഷം രൂപ നൽകുമെന്ന് റഷ്യ !
രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിഞ്ഞത് പരിഹരിക്കാന്‍ കൗമാരക്കാരികളായ അമ്മമാരെ പ്രോല്‍സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുമായി സ്കൂള്‍ വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് Read More…
23-ാം വയസില്‍ ജോലിയില്‍നിന്ന് വിരമിച്ചു ; ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെന്‍ഷനര്‍
മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ ഡൊനെറ്റ്സ്‌കില്‍ നിന്നുള്ള യുവാവ് പാവല്‍ സ്റ്റെചെങ്കോയുടെ കഥ അസാധാരണമായ ഒന്നാണ്. 16-ാം വയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തെ ഉത്സാഹപൂര്‍വമായ പഠനത്തിന് Read More…









