Lifestyle

നന്നായി പുഞ്ചിരിക്കുന്നതിലാണ് ഇനി കാര്യം; ചിരിയിലൂടെ ജോലിക്ക്‌ യോഗ്യരാണോ എന്നറിയാന്‍ എ ഐ

ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദം കരിയറില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ട പ്രധാന വെല്ലുവിളിയാണ്. അത്തരത്തിലുള്ള സാഹചര്യം എങ്ങനെയാണ് ഒരാള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ AEON ഒരു പുതിയ നീക്കവുമായി വരുന്നത്. അതായത് ജീവനക്കാരുടെ പുഞ്ചിരി വിലയിരുത്തുന്നതിനും ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെ അവര്‍ എങ്ങനെ നേരിടുന്നു എന്ന കാര്യങ്ങളിലെ നിലവാരം നിര്‍ണയിക്കാന്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.

ഒരു പുഞ്ചിരി വിലയിരുത്താന്‍ എ ഐ സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ കമ്പനിയായി മാറിയെന്നാണ് AEON പ്രഖ്യാപിച്ചത്. അവരുടെ 240 ഷോപ്പുകളില്‍ ഇത് ഉപയോഗിക്കുന്നു. ജാപ്പനീസ് ടെക്‌നോളജി കമ്പനിയായ’ ഇൻസ്റ്റവർ യാണ് മിസ്റ്റര്‍ സ്‌മൈല്‍ ‘ എ ഐ സംവിധാനം വികസിപ്പിച്ചെടുത്തത്.

മുഖഭാവങ്ങള്‍, ശബ്ദതരംഗങ്ങള്‍, ടോണ്‍ എന്നിവയുള്‍പ്പെടെ 450-ലധികം ഘടകങ്ങള്‍ ഈ സിസ്റ്റം ഉള്‍ക്കൊള്ളുന്നു. ജീവനക്കാരുടെ സ്‌കോറുകളെ വിലയിരുത്തി അവരുടെ മനോഭാവം മെച്ചപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 3,400 സ്റ്റാഫ് അംഗങ്ങളുള്ള 8 സ്റ്റോറുകളിൽ ഈ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയതായും 3മാസത്തിനിടെ സേവന മനോഭാവം 1.6 മടങ്ങ് വരെ മെച്ചപ്പെട്ടതായും AEON അവകാശപ്പെടുന്നു.

എന്നിരുന്നാലും, ഈ സംരംഭം ജോലിസ്ഥലത്തെ വർദ്ധിച്ചുവരുന്ന അധിക്ഷേപത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഉപഭോക്താക്കളിൽ നിന്ന് – ജപ്പാനിലെ ‘കാസു-ഹാര’ എന്നറിയപ്പെടുന്ന ഒരു സുപ്രധാന പ്രശ്‌നമാണ്, ഇവിടെ ജീവനക്കാർ ഉപഭോക്താക്കളിൽനിന്ന് അധിക്ഷേപകരമായ ഭാഷയും ആവർത്തിച്ചുള്ള പരാതികളും നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.