Movie News

മോഹന്‍ലാലിന്റെ സൂപ്പര്‍ നായികയും പ്രമുഖ സീരിയല്‍ നടിയും തമ്മിലടി; സീരിയല്‍ ചിത്രീകരണം നിര്‍ത്തി

നീയോ?… ഞാനോ?… മലയാള നടിമാരുടെ മൂപ്പിളമ തര്‍ക്കത്തില്‍ കുടുങ്ങി പ്രമുഖ ചാനലിലെ സീരിയല്‍ ചിത്രീകരണം പാതിവഴിയില്‍. മലയാളത്തിലെ ഏക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക അഭിനയിച്ചയാളാണ് വഴക്കിലെ കേന്ദ്ര കഥാപാത്രമന്നറിയുന്നു.

സിനിമാ- സീരിയല്‍ രംഗത്തെ മറ്റൊരു പ്രമുഖ നടിയുമായാണ് പ്രശ്നമുണ്ടായത്. വഴക്ക് അവസാനം എല്ലാ പരിധിയുംവിട്ട് കയ്യാങ്കളിയുടെ വക്കിലേക്ക് എത്തി. ഇതോടെ സീരിയല്‍ ചിത്രീകരണം മുടങ്ങി. ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രതാപിയായിരുന്ന നിര്‍മ്മതാവാണ് സീരിയല്‍ എടുക്കുന്നത്. യൂണിറ്റിനെ മുഴുവന്‍ അമ്പരപ്പിച്ച് വെള്ളായണിയിലെ ഒരു വീട്ടിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു പരസ്യമായ പോരു നടന്നത്.

വാശിയിലാണ് നടിമാര്‍ രണ്ടും. അതുകൊണ്ട് പ്രശ്നം പറഞ്ഞു ഒത്തുതീര്‍ത്താല്‍ മാത്രമേ ഇനി സീരിയലുമായി മുന്നോട്ട് പോകാന്‍ നിര്‍മ്മാതാവിന് കഴിയൂ. മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച സിനിമകളൊന്നിന്റെ നിര്‍മ്മാതാവാണ് നടിമാരുടെ അടിയില്‍ കുടുങ്ങിയത്. ഷൂട്ടിംഗ് മുടങ്ങിയതോടെ സീരിയല്‍ നിര്‍മ്മാതാവിന് വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ സീരിയല്‍ ചിത്രീകരണം എങ്ങനേയും വീണ്ടും തുടങ്ങാന്‍ പ്രശ്നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്.