Oddly News

കരളില്‍തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ കഴിഞ്ഞത് 9വര്‍ഷം ; ഇത്രയുംവര്‍ഷം ജീവിച്ചത് ഡോക്ടര്‍മാരെ ഞെട്ടിച്ചു

കരളില്‍ തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ ജീവിച്ചത് ഒമ്പത് വര്‍ഷം. വാരിയെല്ലിന് താഴെ വേദനയും അസ്വസ്ഥതയും അനുഭവിച്ചിരുന്ന ഒരു റഷ്യക്കാരന്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ വലിപ്പമുള്ള ഗ്ലാസ് കഷണം തറച്ചിരിക്കുന്നതായി കണ്ടു ഞെട്ടുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത മനുഷ്യന്‍ റഷ്യയിലെ കിറോവ് റീജിയണല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് പരിശോധനയ്ക്ക് ചെന്നത്.

തന്റെ ശരീരത്തിന്റെ വലതുവശത്ത്, വാരിയെല്ലുകള്‍ക്ക് താഴെയായി മൂര്‍ച്ചയുള്ള വേദനയും അസ്വസ്ഥതയും വളരെക്കാലമായി അനുഭവപ്പെട്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായത്. ദീര്‍ഘനാള്‍ അതു സഹിച്ചു നടന്നെങ്കിലും ഒടുവില്‍ തന്റെ പ്രശ്നത്തിന് വൈദ്യസഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം സിടി സ്‌കാനിന് വിധേയനായപ്പോഴാണ് കരളിന്റെ വലതുഭാഗത്ത് മൂര്‍ച്ചയുള്ള ഒരു വസ്തു കുടുങ്ങിയതായി കണ്ടെത്തിയത്. വസ്തു എന്താണെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.

എന്നാല്‍ ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം, ശസ്ത്രക്രിയാ വിദഗ്ധര്‍ കരളില്‍ നിന്ന് 9 സെന്റിമീറ്റര്‍ നീളമുള്ള ഒരു ഗ്ലാസ് കഷണം നീക്കം ചെയ്തു. ”എന്‍ഡോസ്‌കോപ്പിക് മോണിറ്ററില്‍ മൂര്‍ച്ചയുള്ള അരികുകളുള്ള വലിപ്പമുള്ള ഒരു ഗ്ലാസ് കഷണം കണ്ടപ്പോള്‍ ഞങ്ങള്‍ ആശ്ചര്യപ്പെട്ടു,” ശസ്ത്രക്രിയാ വിദഗ്ധന്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍, 53 കാരനായ മനുഷ്യന്‍ കരളില്‍ 9 വര്‍ഷത്തിലേറെയായി വിദേശ വസ്തുവുമായി ജീവിച്ചത് വളരെ ഭാഗ്യം കൊണ്ടായിരുന്നെന്നും പറഞ്ഞു. ഇതിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വരുമായിരുന്നു.

എന്നിരുന്നാലും, കരളിന്റെ സമൃദ്ധമായ രക്ത വിതരണവും മൃദുവായ സ്ഥിരതയും കാരണം ഗ്ലാസ് കഷണം നീക്കം ചെയ്യാനുള്ള ലാപ്രോസ്‌കോപ്പിക് നടപടിക്രമം വളരെ സൂക്ഷ്മമായിരുന്നു, പക്ഷേ ശസ്ത്രക്രിയാ വിദഗ്ധര്‍ സങ്കീര്‍ണതകളൊന്നും കൂടാതെ അത് വലിച്ചൂരി. ഗ്ലാസ് ചില്ലിന്റെ ഫോട്ടോകള്‍ റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്, ഒടുവില്‍ ഒരു ഡോക്ടറെ കാണുന്നതിന് മുമ്പ് ഒരു ദശാബ്ദത്തോളം ആ മനുഷ്യന്‍ അത് ഉണ്ടാക്കിയ വേദന എങ്ങനെ സഹിച്ചുവെന്ന് ആളുകള്‍ ആശ്ചര്യപ്പെടുന്നു