Oddly News

കാമുകിമാരേ… പ്രണയിക്കാന്‍ ക്ലീന്‍ഷേവുകാരേക്കാള്‍ നല്ലത് താടിമീശയുള്ളവര്‍; കാരണമറിയണ്ട ?

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നും സൗന്ദര്യമോ വൈകല്യമോ ഒരു പ്രശ്നമല്ലെന്നുമൊക്കെ ആയിരിക്കാം. പക്ഷേ സ്ത്രീകള്‍ പ്രണിയിക്കുന്നെങ്കില്‍ ക്ലീന്‍ ഷേവുകാരായ പുരുഷന്മാരേക്കാള്‍ നല്ലത് താടിയും മീശയുമുള്ളവരാണെന്ന് പഠനം. മുഖത്ത് രോമങ്ങള്‍ കൂടുതലുള്ള പുരുഷന്മാരില്‍ കൂടുതല്‍ ഇണകളെ തേടി പോകാനുള്ള പ്രവണത കുറവാണെന്നും ഉള്ള ഇണയെ നിലനിര്‍ത്താനും പരിപാലിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പുതിയ ഒരു പഠനം വ്യക്തമാക്കുന്നു.

ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ താടിയുള്ളവര്‍ പ്രണയ ബന്ധങ്ങളില്‍ സ്ഥിരതയുള്ളവരും മികച്ച പങ്കാളികളുമാണെന്നും പറയുന്നു. 18 മുതല്‍ 40 വരെ പ്രായമുള്ള 414 പുരുഷന്മാരെ പരിശോധന നടത്തിയാണ് കണ്ടുപിടുത്തം. പഠനമനുസരിച്ച് പുതിയ പങ്കാളികളെ നോക്കാനുള്ള പ്രവണത താടിയുള്ള പുരുഷന്മാരില്‍ കുറവായിട്ടാണ് കാണപ്പെട്ടത്. ക്ലീന്‍ ഷേവ് ചെയ്യുന്ന പുരുഷന്‍മാരാകട്ടെ പുതിയപുതിയ ഇണയെ അന്വേഷിക്കുന്നവരാണെന്നും പഠനം പറയുന്നു.

ഇതിലെ ലളിതമായ യുക്തി താടി നിലനിര്‍ത്താന്‍ ആവശ്യമായ പരിചരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. താടി വളരാന്‍ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്. അതുകൊണ്ടു തന്നെ വളര്‍ന്ന താടിരോമം പുരുഷന്മാരുടെ അച്ചടക്ക സ്വഭാവത്തെ സൂചിപ്പിക്കുന്നു. വൃത്തിയായി ഷേവ് ചെയ്ത മുഖം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാനും അതുപോലെ തന്നെ ശ്രമവും ആവശ്യമാണെങ്കിലും കൂടുതല്‍ പരിശ്രമം ആവശ്യമാകുന്നത് രോമങ്ങള്‍ വൃത്തിയാക്കാനാണ്. അതിന് ദീര്‍ഘക്ഷമയും ആവശ്യമാണെന്ന് പഠനം പറയുന്നു.

മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള മോഹം ഒരു പുരുഷനെ സുന്ദരനായ വ്യക്തിയായി മറ്റ് ആളുകള്‍ക്ക് മുന്നില്‍ സ്വയം അവതരിപ്പിക്കാനുള്ള ആഗ്രഹവുമായി ബന്ധപ്പെട്ടതായിരിക്കും. അങ്ങിനെ നോക്കുമ്പോള്‍ മുഖരോമ പരിപാലനം ഒരു പ്രധാന പോയിന്റാണെന്ന് പഠനം ഊന്നിപ്പറഞ്ഞു. അനാരോഗ്യകരമായി വളരുന്നതും ചിതറിക്കിടക്കുന്നതുമായ മുഖരോമങ്ങള്‍ മാന്യനായ ഒരു പുരുഷന് ചേര്‍ന്നതല്ല എന്നാണ് എല്ലാ പുരുഷന്മാരും കരുതുന്നത്. അതേസമയം മുഖത്ത് കൂടുതല്‍ രോമമുള്ള പുരുഷന്മാര്‍ ദീര്‍ഘകാല പ്രണയ ബന്ധങ്ങളിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് മാറുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ കൂടി താടിമീശ ഉപയോഗിച്ചേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.