ഒരോ ദിവസവും നമ്മുടെ കണ്‍മുന്നിലൂടെ ഒരുപാട് വൈറല്‍ വീഡിയോകള്‍ കടന്നുപോകാറുണ്ട്. ഇപ്പോള്‍ ഇതാ ആ കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി ഇടം പിടിക്കുന്നു. ഒരോ ദിവസവും മെട്രോ യാത്രക്കിടെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. കൂടിയിരുന്ന് പാട്ടുപാടുന്നതും, അന്താക്ഷരി കളിക്കുന്നതും, അങ്ങനെ എന്തെല്ലാം കാഴ്ച്ചകളാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഡല്‍ഹി മെട്രോയില്‍ രണ്ട് സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ്.
രാത്രിയിലാണ് സംഭവം. തിരക്കൊഴിഞ്ഞ മെട്രോയില്‍ ഒരു സീറ്റിനറ്റത്തായി രണ്ട് യുവതികള്‍ ഇരിക്കുന്നുണ്ട്. അവരുടെ കൈയില്‍ മേക്കപ്പ് ചെയ്യുന്ന സാധാനങ്ങളുമുണ്ട്. ഇരുവരും കൈവശമുള്ള ചെറിയ കണ്ണാടിയില്‍ നോക്കി കൊണ്ട് മെയ്ക്കപ്പ് ചെയ്യുന്നു. അത് കാണുന്നവരെല്ലാവരും അവരെ കളിയാക്കി ചിരിക്കുന്നുമുണ്ട്.
ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മെട്രോ പാസിനൊപ്പം മേയ്ക്കപ്പ് കിറ്റ് കൂടി സൗജന്യമായി നല്‍കണമെന്ന് ഒരാള്‍ പറഞ്ഞു. ഇവര്‍ രാത്രിയില്‍ ആരേയോ പേടിപ്പിക്കാന്‍ പോവുകയാണെന്നും ചിലര്‍ കമന്റിട്ടു