Oddly News

ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 450 ഡോളര്‍ (ഏകദേശം 37,500രൂപ) എന്ന് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിട്ടുണ്ടാവാം. പക്ഷെ സത്യമാണ് വിപണിയില്‍ ഇത്രയും വിലയുള്ള ചോക്ലേറ്റ് ലഭ്യമാണ്. ഈ വില വരുന്നത് ടോവാക്കിന്റെ ഗുവായാസമിന്‍ ആര്‍ട് സീരിസ് ബാറിനാണ്. എന്നാല്‍ ഇത്തരത്തിലുള്ള ചോക്ലേറ്റ് അധികമായി നിര്‍മിക്കാറില്ല. ഇത് ഉണ്ടാക്കുന്നതിലുള്ള ചേരുവകളിലും വ്യത്യാസമുണ്ട്.

മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ പഞ്ചസാര, പാല്‍, കൊക്കോ ബട്ടര്‍, ലാക്ടോസ്, മില്‍ക്ക് ഫാറ്റ് തുടങ്ങിയവ പ്രധാന ചേരുവകളായി ചേരുമ്പോള്‍ കരിമ്പിന്‍ പഞ്ചസാരയും ഗുണനിലവാരത്തില്‍ ഏറെ മുന്നിലുള്ള വറുത്തെടുത്ത കൊക്കോയും മാത്രമാണ് ക്രാഫ്റ്റ് ചോക്ലേറ്റിന്റെ രുചി വര്‍ധിപ്പിക്കുന്നത്. ക്രാഫ്റ്റ് ചോക്ലേറ്റ് ക്രാഫ്റ്റ് കോഫിക്ക് സമാനമാണ്.

രണ്ട് കാരണങ്ങളാലാണ് ഈ ചോക്ലേറ്റിന് വില ഏറുന്നത്. ഇതില്‍ കൂടുതല്‍ ചോക്ലേറ്റ് അടങ്ങിയിരിക്കുന്നു. ഗന്ധം കൊണ്ടും ഗുണം കൊണ്ടും ഏറെ മുമ്പിലുള്ള വളരെ കുറഞ്ഞ അളവില്‍ മാത്രം തയാറാക്കുന്ന കൊക്കോ ബീനുകള്‍ കൊണ്ടാണ് ഇവയുടെ നിര്‍മാണം.

ഇക്വഡോറിലെ മനാബി എന്ന സ്ഥലത്താണ് ടോവാക് ചോക്ലേറ്റിന് ഉപയോഗിക്കുന്ന കൊക്കോയുടെ ജനനം. വളരെ അപൂർവമായ ഇനം കൊക്കോ ഇവിടെ പതിനാല് ഫാമുകളിൽ മാത്രമാണ് കൃഷി ചെയ്യുന്നത്.

ജീവിതം, മരണം , ദയ എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ ചിത്രങ്ങളായി പകര്‍ത്തിയ പ്രശസ്തനായ കലാകാരന്‍ ഒസ്വാള്‍ഡോ ഗുവായാസമിന് ബഹുമാന സൂചകമായുള്ളതാണ് ഈ ചോക്ലേറ്റ് ബാറുകള്‍. ഈ ചോക്ലേറ്റുകള്‍ എത്തുന്നതാവട്ടെ സവിശേഷമായ രൂപത്തോടെ നിര്‍മിച്ച തടിയില്‍ തീര്‍ത്ത ബോക്‌സുകളിലാണ്. അതിനൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനായി മരത്തില്‍ തീര്‍ത്ത ഒരു ട്വീസേഴ്‌സും ഗുവായാസമിന്റെ ഡ്രോയിങ്ങും ഒപ്പം കാണും.