ലോകചാംപ്യന്മാരുടെ തലക്കനവുമായി സിംബാബ്വേ പര്യടനത്തിന് എത്തിയ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ കനത്ത പ്രഹരം. ലോകകപ്പിന് മുമ്പ് മുതല്‍ തുടങ്ങിയ തേരോട്ടത്തിന് ഹരാരേയില്‍ വിരാമം. തുടര്‍ച്ചയായി 12 മത്സരങ്ങളുടെ അന്താരാഷ്ട്ര വിജയവുമായി എത്തിയ ഇന്ത്യ സിംബാബ്വേയോട് 13 റണസിന് വമ്പന്‍ അട്ടമറിയ്കക്താല്വി ഏറ്റുവാങ്ങി.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി ജൂനിയര്‍ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് സിംബാബ്വേ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു വീണു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 115 റണ്‍സിന് ഓള് ഔട്ടായെങ്കിലും 102 ന് പുറത്തായി. ഇന്ത്യന്‍ നിരയില്‍ 29 പന്തില്‍ 31 റണ്‍സ് നേടിയ ഗില്ലിനും 27 റണ്‍സ് എടുത്ത വാഷിംഗ്ടണ്‍ സുന്ദറിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ തെന്ഡാ് ചതരയും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പതറിയെങ്കിലും വെസ്ലി മാധവെരേ (21)ബ്രയാന്‍ ബെന്നെറ്റ് (22). ഡിയോണ്‍ മേയേഴ്സ് (23), സിവില്‍ മദാന്റേ എന്നിവരാണ് സിംബാബ്ബേ ബാറ്റിംഗില്‍ തിളങ്ങിയത്. രണ്ടു ടീമുകളും ചേര്‍ന്ന് അടിച്ചത് കേവലം രണ്ു സിക്സറുകള്‍ മാത്രമാണ്. ലോകകപ്പ് കളിച്ച ഇലവണില്‍ നിന്നും സൂപ്പര്‍താരങ്ങളായ കോഹ്ലി, രോഹിത്, ബുറേ, സഞ്ജു എന്നീ പ്രവര്‍ത്തി പരിചയമുള്ള താരങ്ങളെയെല്ലാം കരയ്ക്കിരുത്തിയാണ് ഇന്ത്യ സിംബാബ്വേയിലേക്ക് കളിക്കാനായി എത്തിയത്.