സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 മത്സരത്തിൽ പുറത്താകാതെ 91 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മത്സരശേഷം വിതുമ്പിക്കരഞ്ഞു. 41 പന്തിൽ നിന്ന് ഈ റൺസ് അടിച്ചെടുത്ത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. നന്നായി കളിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കൂടുതൽ സമയം ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും വ്യക്തമാക്കിയ ഹർമൻ, മുൻ കോച്ച് ഡബ്ല്യു.വി. രാമനോടും നെറ്റ്സിൽ പരിശീലനത്തിന് സഹായിച്ച ഹിമാൻഷുവിനോടും കണ്ണീരോടെ നന്ദി പറഞ്ഞു. പോസ്റ്റ് Read More…
Tag: ZIMBABWE
ഇനി സ്‌മൃതി മന്ദാന യുഗം; ക്യാപ്റ്റന്‍ ചരിത്രനേട്ടത്തിനരികെ; സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
റായ്‌പുര്‍: ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള വനിതാ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു. റായ്‌പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഒന്നാം ട്വന്റി20 മത്സരം ആരംഭിക്കുന്നത്. സിംബാബ്‌വേ വനിതാ ടീം ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിക്കുന്നത്. റായ്‌പുരില്‍ ആദ്യമായി ഒരു വനിതാ രാജ്യാന്തര മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷം കളിച്ച ട്വന്റി20 മത്സരങ്ങളിലെല്ലാം തോറ്റ ശേഷമാണ് സിംബാബ്‌വേ ടീമെത്തുന്നത്. എന്നാൽ ഏഷ്യാ കപ്പ്, ഏഷ്യന്‍ Read More…
വൈഭവ് സൂര്യവംശിയുടെ റൺമഴ; സിംബാബ്‌വേയെ തൂത്തെറിഞ്ഞ് ഇന്ത്യ, പരമ്പര ക്ലീൻ സ്വീപ്പ്
ഹരാരേ സ്പോർട്സ് ക്ലബിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ സിംബാബ്‌വേയെ 35 റണ്ണിനു തോൽപ്പിച്ച് ഇന്ത്യ പരമ്പര സമ്പൂർണമായി സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റണ്ണെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയ്ക്ക് ഏഴ് വിക്കറ്റിന് 157 റണ്ണെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം മത്സരം 90 റണ്ണിന് ജയിച്ചതോടെ തന്നെ ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു 15 വയസുകാരൻ Read More…
കിഷനാട്ടം ! സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ യുവനിരയുടെ തേരോട്ടം; 90 റൺസിന്റെ ജയം, പരമ്പര
ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ കളിയിൽ 90 റണ്ണിനാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയുടെ ഇന്നിങ്സ് 17.5 ഓവറില്‍ 129 റണ്ണിൽ അവസാനിക്കുകയായിരുന്നു. നായകനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ ആദ്യ പരമ്പര നേട്ടമാണിത്. ടോസ് നേടിയ സിംബാബ്‌വേ ക്യാപ്റ്റൻ Read More…
ആറ് തുടര്‍ത്തോല്‍വികള്‍ക്കുശേഷം ഇന്ത്യയ്ക്ക് ഒരു ‘അയ്യര്’ജയം; വൈഭവിന് 19 പന്തില്‍ 50 റണ്‍സ്
ഹരാരെയിൽ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച ജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ, ആതിഥേയർ ഉയർത്തിയ 126 റൺസ് ലക്ഷ്യം 40 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശ്രേയസ് അയ്യർ ട്വന്റി20 നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. 19 പന്തിൽ 50 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ ശൈലിയിലുള്ള പ്രകടനമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. 23 റൺസിൽ നിൽക്കെ എട്ട് പന്തിൽ ഒരു റൺസ് Read More…
ബാറ്റെടുത്തവരെല്ലാം കത്തിക്കയറി; ഇന്ത്യയ്ക്ക് 72 റൺസ് ജയം; പട്ടികയിൽ ‘നെഗറ്റീവ്’ തന്നെ, ഒരു ജയം അകലെ സെമി
ചെന്നൈ: സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 256 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ് വിക്കറ്റിന് 184 റണ്ണെന്ന നിലയിലായിരുന്നു. സിംബാബ്‌വേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ ആറ് സിക്‌സറും എട്ട് ഫോറുമടക്കം പുറത്താകാതെ 97) പോരാട്ടമാണ് കളി ആവേശകരമാക്കിയത്. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം. Read More…
സിംബാബ്‌വെ നിസ്സാരക്കാരല്ല!; സൂപ്പര്‍താരങ്ങളുടെ ഇന്ത്യയെ മൂന്നു തവണ തോൽപ്പിച്ചു; ദാ കണക്കുകള്‍…
ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയോട് വഴങ്ങേണ്ടി വന്ന ദയനീയ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് നീലപ്പട പരിശീലനം നടത്തിയത്. വിൻഡീസിനോട് തകർന്നടിഞ്ഞെങ്കിലും ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിക്കന്ദർ റാസയുടെ സംഘത്തെ നിസ്സാരക്കാരായി കാണാൻ ഇന്ത്യക്കാവില്ല. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നതിനാൽ കൂറ്റൻ ജയം അനിവാര്യമാണ്. കണക്കുകൾ പരിശോധിച്ചാൽ ടി20 Read More…
ഇന്നു തോറ്റാല്‍ ഇന്ത്യ റ്റാറ്റ പറയുമോ? സിംബാബ്വേയ്ക്കും ഇന്ത്യയ്ക്കും ജീവന്‍മരണ പോരാട്ടം
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് 1 ലെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരുങ്ങലായത്. നെറ്റ് റണ്‍റേറ്റ് -3.800 ലേക്കു താണതും ഇന്ത്യക്കു പ്രതികൂലമാണ്. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റ സിംബാബ്‌വേയ്‌ക്കും ഇന്നു ജയം അനിവാര്യം. വൈകിട്ടു മൂന്നു മുതല്‍ വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും Read More…
ഓസ്‌ട്രേലിയ മാത്രമല്ല ലങ്കയും വീണു സിംബാബ്‌വേയ്‌ക്ക് മുന്നില്‍; അപരാജിതായി സൂപ്പര്‍ എട്ടില്‍
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിതായി സിംബാബ്‌വേയുടെ കുതിപ്പ്. ശ്രീലങ്കയെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച അവര്‍ ബി ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ എട്ടില്‍ കടന്നു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ശനക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ പാതും നിസങ്ക (41 പന്തില്‍ 62), പവന്‍ രത്നനായകെ (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 44) എന്നിവരുടെ മികവില്‍ ലങ്ക ഏഴ് വിക്കറ്റിന് 178 റണ്ണെടുത്തു. മറുപടി ബാറ്റ് Read More…









