പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ഞെട്ടി ആരാധകര്‍. തന്റെ പുതിയ ഗാനമായ ‘ വിമന്‍സ് വേള്‍ഡിന്റെ പ്രമോഷൻ വ്യത്യസ്തമാക്കുകയാണ് പ്രശസ്ത ഗായികയും ഗാന രചയിതാവുമായ കാറ്റി പെറി. തന്റെ വസ്ത്രത്തിലൂടെയാണ് ഫാഷന്‍ വീക്കിന് എത്തിയ കാറ്റി പാട്ടിന്റെ പ്രചരണം നടത്തിയത്. ഗായിക ധരിച്ചതാവട്ടെ 200 അടി നീളമുള്ള വസ്ത്രവും.
ചുവപ്പ് നിറത്തിലുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് ബലന്‍സിയാഗയാണ്. ഒറ്റ നോട്ടത്തില്‍ ലളിതമായി തോന്നിയേക്കാം. പക്ഷെ വസ്ത്രത്തില്‍ പുതിയ പാട്ടിന്റെ വരികള്‍ ഗായിക ആലേഖനം ചെയ്തിരുന്നു. നടക്കുന്തോറും വസ്ത്രത്തിന്റെ നീളം കൂടിക്കൂടി വന്നു. അത് കണ്ടുനിന്ന കാണികള്‍ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. 500 ഫൂട്ട് ട്രെയിനിലാണ് കാറ്റി തന്റെ പാട്ടിന്റെ വരികള്‍ എഴുതിയിരുന്നത്.
ഇതോടെ കാറ്റി പെറിയുടെ ദൃശ്യങ്ങള്‍ വൈറലായി. വസ്ത്രത്തില്‍ ഇങ്ങനെ ഒരു ട്വിസ്റ്റ് ഒളിപ്പിക്കുമെന്ന് ആരും കരുതിയില്ല. ‘വെമന്‍സ് വേള്‍ഡിന്റെ റിലീസ് ജൂലൈ 11നാണ്.