ഇതിഹാസ ഗായിക മഡോണയുടെ 18 ഛായാചിത്രങ്ങളുടെ ടാറ്റൂകള്‍ ശരീരത്തിൽ പതിപ്പിച്ച് ‘ഒരേ സംഗീതജ്ഞയുടെ ഏറ്റവും കൂടുതൽ ടാറ്റൂകൾ’ എന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് താരാ ബെറി എന്ന കൻസാസ് യുവതി.
പോപ്പ് ഐക്കണ്‍ തന്റെ ഹിറ്റ് സിംഗിള്‍ ‘ബോര്‍ഡര്‍ലൈന്‍’ പുറത്തിറക്കിയ 1983 മുതല്‍ താരാ ബെറി മഡോണയുടെ ആരാധികയായിരുന്നു, എന്നാല്‍ 2016 ല്‍ മാത്രമാണ് ടാറ്റൂ കുത്താന്‍ തുടങ്ങിയത്. അവരുടെ ശരീരത്തില്‍ മഡോണയുടെ 18 ടാറ്റൂകളാണ് പതിച്ചത്. ‘ശരീരത്തില്‍ ഒരേ സംഗീതജ്ഞന്റെ ഏറ്റവും കൂടുതല്‍ ടാറ്റൂകള്‍’ എന്ന ഗിന്നസ് റെക്കോര്‍ഡാണ് പ്രതിഫലമായി താരയെ തേടിയെത്തിയത്.
തന്റെ പ്രിയപ്പെട്ട ഗായികയുടെ രണ്ട് ടാറ്റൂ ഛായാചിത്രങ്ങള്‍ ടാറ്റൂ ചെയ്താണ് താര ഇത് ആരംഭിച്ചത്. എന്നാല്‍ ഒരേ സംഗീതജ്ഞന്റെ ഏറ്റവും കൂടുതല്‍ ടാറ്റൂകള്‍ ചെയ്തതിന്റെ ലോക റെക്കോര്‍ഡ് ഉടമയായ നിക്കി പാറ്റേഴ്സണെക്കുറിച്ച് കേട്ടതോടെയാണ് പുതിയ ലോകറെക്കോഡിന് വേണ്ടിയുള്ള ശ്രമങ്ങള്‍ താരാബെറി തുടങ്ങിയത്. നിക്കിയുടെ ശരീരത്തില്‍ എമിനെമിന്റെ 15 ഛായാചിത്രങ്ങള്‍ പച്ചകുത്തിയിരുന്നു. കൗതുകം തോന്നിയ താര ടാറ്റൂ ആര്‍ട്ടിസ്റ്റുമായി സംസാരിച്ചതിന് ശേഷം, പാറ്റേഴ്‌സണില്‍ നിന്ന് റെക്കോര്‍ഡ് തട്ടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
ബെറിയുടെ ടാറ്റൂകളില്‍ ഭൂരിഭാഗവും ആറുമാസ കാലയളവിലാണ് ചെയ്തത്, ആ സമയത്ത് അവള്‍ ഏകദേശം 110 മണിക്കൂറാണ് മഷി പുരട്ടാന്‍ ചെലവഴിച്ചത്. 10,000- ഡോളറില്‍ താഴെയാണ് ചെലവ്. ഇത് അത്ര എളുപ്പമായിരുന്നില്ല താരയ്ക്ക്, പക്ഷേ അവള്‍ കടം വാങ്ങി കാര്യങ്ങള്‍ നടത്തി.
തന്റെ ശരീരത്തിലെ സ്ഥിരമായ കലാസൃഷ്ടികളില്‍ അമ്മ ‘ആശ്ചര്യപ്പെട്ടു’ എന്ന് താരാ ബെറി സമ്മതിക്കുന്നു, പക്ഷേ അവളുടെ സുഹൃത്തുക്കള്‍ അത് പ്രോത്സാഹിപ്പിച്ചു. താര കുത്തിയ ടാറ്റൂകളില്‍ ബ്രിട്നി സ്പിയേഴ്സിനൊപ്പമുള്ള മഡോണയുടെ വിവാദ ചുംബനവും അവളുടെ ഐക്കണിക് ലോലിപോപ്പ് ഫോട്ടോയും ഉള്‍പ്പെടെ, അവരുടെ നീണ്ട കരിയറിലെ ഐക്കണിക് നിമിഷങ്ങളാണ് അവതരിപ്പിക്കുന്നത്.