Oddly News

കോഫികുടി മാത്രമെങ്കിൽ 1500 രൂപ; ബൈക്കില്‍ കറങ്ങാന്‍ 2000; വാടക കാമുകിയാകാന്‍ യുവതിയുടെ നിരക്കുകള്‍

ഒറ്റപ്പെടുന്നവര്‍ക്ക് കൂട്ടായി ഒരു നിശ്ചിത കാലയളവില്‍ കാമുകനേയോ കാമുകിയേയോ ലഭിക്കുന്ന രീതി ജപ്പാനില്‍ ഉണ്ട്. ജപ്പാനില്‍ ഇത് സാധാരണ കാര്യമാണ്. ഡേറ്റിങ്, ഒരുമിച്ചുള്ള ഭക്ഷണം, ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയാണ് ഈ പങ്കാളിയില്‍ നിന്ന് ലഭിയ്ക്കുക. എന്നാല്‍ ജപ്പനിലെ ഈ സിസ്റ്റം ഇന്ത്യയിലും അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു യുവതിയുടെ നിബന്ധനകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ @divya_giri__എന്ന പേരിലുള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിലാണ് യുവതി താന്‍ വാടക കാമുകിയാകാന്‍ തയാറാണെന്ന് അറിയിച്ചത്. ”സിംഗിളാണോ ? ഡേറ്റിന് പോകാന്‍ തയാറാണോ? എന്നെ വാടകക്കെടുക്കാം”- യുവതി വ്യക്തമാക്കി. ഇതുമാത്രമല്ല, ഓരോ സേവനത്തിനുമുള്ള നിരക്കും യുവതി വെളിപ്പെടുത്തി. ഒരു ചില്‍ കോഫി തനിക്കൊപ്പം കഴിക്കാനാണെങ്കില്‍ 1500 രൂപയാണ് നല്‍കേണ്ടത്. ഡിന്നറും സിനിമയുമാണ് പ്ലാനെങ്കില്‍ 2000 രൂപ. ബൈക്കില്‍ ഒരുമിച്ചുള്ള കറക്കമാണെങ്കില്‍ 4000 രൂപയാണ് നല്‍കേണ്ടത്.

ഡേറ്റിന് പോകുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ 6000 രൂപ നല്‍കണം എന്നിങ്ങനെ 10,000 രൂപ വരെയുള്ള നിരക്കുകളാണ് യുവതി വെളിപ്പെടുത്തുന്നത്. യുവതിയുടെ ഈ പോസ്റ്റ് സംബന്ധിച്ച് ചൂട് പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.