Crime

ഗോത്രാചാരത്തിന്റെ ഭാഗമത്രേ ! ബലാത്സംഗത്തില്‍ 12കാരി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു; 20 കാരനെ കോടതി വെറുതേവിട്ടു

സ്‌പെയിനില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ ഒരു സമൂഹത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമെന്ന ആനുകൂല്യം നല്‍കി കോടതി കുറ്റവിമുക്തനാക്കി. റൊമാനിയ സമൂഹത്തില്‍ പെടുന്ന പെണ്‍കുട്ടിയെ 20 വയസ്സുള്ള യുവാവാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ കോടതി ഇതിനെ റൊമാനിയ സംസ്‌കാരത്തിന്റെ ഭാഗം മാത്രമാണെന്ന് വിധിച്ചു ശിക്ഷ ഒഴിവാക്കി.

ചൊവ്വാഴ്ച, സെന്‍ട്രല്‍ സ്പെയിനിലെ സിയുഡാഡ് റിയലിലെ കോടതിയാണ് ജിപ്സി വംശീയ വിഭാഗത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് പ്രതിയെ വെറുതേ വിട്ടത്. സ്‌പെയിനില്‍ ലൈംഗികബന്ധത്തിന് ഏര്‍പ്പെടാന്‍ അനുവദിക്കപ്പെടുന്ന പ്രായം 16 വയസ്സാണ്. ബലാത്സംഗത്തില്‍ 12 വയസ്സുകാരി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുകയും ചെയ്തു.

12 കാരിയുടെയും 20 കാരന്റെയും ബന്ധം പ്രണയ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു’ എന്നായിരുന്നു കോടതിയുടെ വിധി. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ആദ്യം കണ്ടെത്തിയത്, തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 11 വര്‍ഷം തടവെന്ന പ്രോസിക്യൂട്ടര്‍മാരുടെ വാദം കോടതി തള്ളി.

സ്‌പെയിനില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി സമ്മത്തോടെ നടത്തുന്ന ലൈംഗികത പോലും കുറ്റകരമണ്. അതേസമയം ഗോത്ര സംസ്‌ക്കാരത്തിന്റെ ഭാഗമായി ശിക്ഷ ഇളവ് ചെയ്യുന്നത് പതിവായിട്ടുണ്ട്. തിങ്കളാഴ്ച, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരു ജിപ്സി മനുഷ്യനുള്ള ശിക്ഷ ലിയോണിലെ പ്രവിശ്യാ കോടതി ഇളവ് ചെയ്തത് വിവാദമായിരുന്നു.

12 വയസ്സുള്ള റോമാനി പെണ്‍കുട്ടി തന്റെ സംസ്‌കാരത്തില്‍ പ്രായപൂര്‍ത്തിയായവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്ന് ലിയോണിലെ കോടതിയെ അറിയിക്കുകയും ചെയ്തു. മൂന്ന് ബലാത്സംഗ കേസുകളില്‍ ഇയാള്‍ക്ക് 37 വര്‍ഷത്തെ തടവ് ആദ്യം ആവശ്യപ്പെട്ട പ്രോസിക്യൂട്ടര്‍മാര്‍, ശിക്ഷാ ഇളവിനുള്ള അപേക്ഷാ ഇടപാടിന് സമ്മതിച്ചു. അതേസമയം സ്‌പെയിനിലെ സമത്വ മന്ത്രാലയത്തിനുള്ളിലെ ഡയറക്ടര്‍ ജനറല്‍ ബിയാട്രിസ് കാരില്ലോ, എക്സിലെ ലിയോണ്‍ വിധിയില്‍ കോടതിയെ ‘നാണക്കേട്’ എന്ന് വിളിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്‌പെയിനിലെ ചില റോമാ ജനസംഖ്യ പിന്തുടരുന്ന ആചാരങ്ങള്‍ പരിഗണിച്ച് ജഡ്ജിമാര്‍ സ്വീകരിച്ച വിധികളുടെ ഒരു പരമ്പര തന്നെയുണ്ട്. ഈ കേസുകളിലെല്ലാം ജിപ്സി സംസ്‌കാരത്തില്‍, വളരെ ചെറുപ്രായത്തില്‍ തന്നെ ദമ്പതികളുടെ ലൈംഗികബന്ധം സംഭവിക്കുന്നു എന്ന സാഹചര്യം ലഘൂകരിക്കാനുള്ള ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി നിഗമനം ചെയ്തു.