Hollywood

തിരക്ക്, പരസ്പരം കാണാനാകുന്നില്ല; 65 കാരി മഡോണയും 30 വയസ്സുകാരന്‍ കാമുകനും വേര്‍പിരിഞ്ഞു…!

ഒരു വര്‍ഷമായി ഡേറ്റിംഗിലായിരുന്ന 65 കാരി പോപ്പ് സംഗീതകാരി മഡോണയും അവരുടെ 30 വയസ്സുള്ള കാമുകന്‍ ജോഷും വേര്‍പിരിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലെ ബ്രെഡ്വിന്നേഴ്സ് ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പോപ്പ് റാണി തന്നെ വ്യക്തമാക്കുകയായിരുന്നു. തിരക്കേറിയ ഷെഡ്യൂളും പരസ്പരം കാണാന്‍ കഴിയാത്തതുമാണ് പിരിയുന്നതെന്നാണ് സൂചനകള്‍.

2022-ല്‍ അഹ്ലാമാലിക് വില്യംസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമാണ് ജോഷുമായി ഡേറ്റിംഗില്‍ ആയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജോഷ് പോപ്പറിന്റെ ന്യൂയോര്‍ക്കിലെ ഒരു ബോക്‌സിംഗ് മത്സരത്തില്‍ ആവേശം കൊള്ളുന്ന മഡോണയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പോപ്പറിന് കീഴില്‍ പരിശീലിക്കുന്ന മഡോണയുടെ മകന്‍ ഡേവിഡ് ബാന്‍ഡ വഴിയാണ് അവര്‍ കണ്ടുമുട്ടിയതും പ്രണയികള്‍ ആയി മാറിയതും.

എന്നാല്‍ ടൂറിലെ അവളുടെ തിരക്കേറിയ ഷെഡ്യൂളില്‍ ജോഡി ഈ അടുത്ത ആഴ്ചകളിലും മാസങ്ങളിലും പരസ്പരം കാണാനുള്ള അവസരം കിട്ടിയിരുന്നില്ല. അതേസമയം ഇരുവരും പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ മഡോണയുടെ ജന്മദിനത്തിനായി പോപ്പര്‍ പോര്‍ച്ചുഗലില്‍ അവളോടൊപ്പം ചേര്‍ന്നിരുന്നു. പിന്നീട് ഡിസംബറില്‍ ബ്രൂക്ക്‌ലിനിലെ വേദിയിലും ബോക്‌സര്‍ വിഖ്യാത താരത്തിനൊപ്പം ഉണ്ടായിരുന്നു.

അനാരോഗ്യം കാരണം ഷോകള്‍ ഉപേക്ഷിച്ചതിന് ശേഷം കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ മഡോണ പരിപാടി അവതരിപ്പിച്ചിരുന്നു. അടുത്തിടെ സെലിബ്രേഷന്‍ ടൂറും പുനരുജ്ജീവിപ്പിച്ചു. ഈ മാസം ആദ്യം ബ്രസീലിലും പരിപാടി നടത്തി. ഒരു വലിയ പാര്‍ട്ടിയും സംഘടിപ്പിച്ചു. എന്നാല്‍ ഇവിടെയൊന്നും പോപ്പറിനെ കണ്ടിരുന്നില്ല. ഗുരുതരമായ ബാക്ടീരിയ അണുബാധയുമായി പോരാടിയ താരം ഐസിയുവില്‍ ആയിരുന്നു. രോഗത്തില്‍ നിന്നും മുക്തിനേടി ജീവിതത്തിലേക്ക് തിരികെയെത്തിയ താരം സംഗീത പരിപാടികളുമായി തിരക്കിലായിരുന്നു.