Oddly News

സ്‌കോട്ടലന്റില്‍ കാക്കകള്‍ കൊന്നത് 220 ആട്ടിന്‍കുട്ടികളെ ; കര്‍ഷകര്‍ ആട് ഫാമിംഗ് നിര്‍ത്താന്‍ ആലോചിക്കുന്നു

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും മനുഷ്യരുടെ സഹായിയെന്നാണ് കാക്കകളെ പൊതുവേ പറയാറ്. എന്നാല്‍ സ്‌കോട്ട്‌ലന്റിലെ ആടുകര്‍ഷകര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു ദുരന്തം വരാനില്ല. കാക്കക്കൂട്ടം നവജാത ആട്ടിന്‍കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്ന് ആട് ഫാമിംഗ് തന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ചില കര്‍ഷകര്‍.

തന്റെ ഫാമിലെ 220 ആട്ടിന്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കരിയര്‍ തന്നെ ഉപേക്ഷിക്കാന്‍ ആലോചിച്ചതായി ഒരു ഇടയന്‍ വെളിപ്പെടുത്തി.
പെര്‍ത്ത്ഷെയറിലെ ബ്ലെയര്‍ഗൗറിക്ക് സമീപമുള്ള ബാല്‍നാബ്രോയ്ച്ച് ഫാമില്‍ ആട്ടിന്‍കൂട്ടങ്ങളെ മേയ്ക്കുന്ന ഫിന്‍ യോര്‍സ്റ്റണ്‍ ദി ടൈംസിനോട് പറഞ്ഞത് ഒറ്റ ദിവസം കൊണ്ട് 30 ആട്ടിന്‍കുട്ടികളെ നഷ്ടപ്പെട്ടെന്നാണ്. ഈ വര്‍ഷം അവ ഗണ്യമായി കൂടി. ഫാമിന് 30,000 പൗണ്ടിനും 40,000 പൗണ്ടിനും ഇടയില്‍ ചിലവ് വന്നതായി മിസ്റ്റര്‍ യോര്‍സ്റ്റണ്‍ പറഞ്ഞു.

വേദനാജനകമായ ഒരു സംഭവത്തില്‍ പെണ്ണാടിനെ മണിക്കൂറുകളോളം പരിപാലിച്ച് ഒരു ആട്ടിന്‍കുട്ടിയെ പ്രസവിക്കാന്‍ സഹായിച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ അതിനെ കാക്ക കൊന്നതായി കണ്ടെത്തി. കാക്കകള്‍ സ്‌കോട്ട്ലന്‍ഡില്‍ സംരക്ഷിത ഇനമായതിനാല്‍ അവയെ കൊല്ലാന്‍ ലൈസന്‍സ് ആവശ്യമാണ്. 2,500 ബ്രീഡിംഗ് ജോഡികള്‍ക്കും 6,000 നും ഇടയിലാണ് ഇവയുടെ എണ്ണം കണക്കാക്കുന്നത്.

കാക്കകള്‍ക്ക് വലിയ ആട്ടിന്‍കൂട്ടങ്ങളില്‍ ഭക്ഷണം കഴിക്കുന്ന പ്രവണതയുണ്ടെന്നും ഇത് തങ്ങളേക്കാള്‍ വലിയ ഇരയെ ലക്ഷ്യമിടാന്‍ അനുവദിക്കുന്നതായുമാണ് സ്‌കോട്ടിഷ് ഗവണ്‍മെന്റിന്റെ വന്യജീവി ഏജന്‍സിയായ നേച്ചര്‍സ്‌കോട്ട് പറയുന്നത്. കാക്കകള്‍ ഇപ്പോള്‍ ഉയര്‍ന്ന പ്രദേശത്തെ ആടുവളര്‍ത്തല്‍ സംരംഭത്തിന്റെ നിലനില്‍പ്പിനെ ഗുരുതരമായി ഭീഷണിപ്പെടുത്തുന്നു. ഫാമില്‍ 84 കാക്കകളെ എണ്ണിത്തിട്ടപ്പെടുത്തിയെന്നും എന്നാല്‍ അവയില്‍ നാലെണ്ണത്തെ കൊല്ലാന്‍ മാത്രമേ നേച്ചര്‍സ്‌കോട്ട് അനുമതി നല്‍കിയുള്ളൂ എന്നും യോര്‍സ്റ്റണ്‍ പറയുന്നു.