Oddly News

ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട്; വൈദ്യുതാഘാതമേറ്റ് 15 കാരന്റെ ലൈംഗികാവയവം വെന്തു…!

സാമൂഹ്യമാധ്യമത്തില്‍ ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട് ചെയ്ത കൗമാരക്കാരന്റെ ലൈംഗികാവയവത്തിന് പൊള്ളലേറ്റു. ട്രെയിന് മുകളിലേക്ക കയറുന്നതിനിടയില്‍ അരക്കെട്ടില്‍ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് പൊള്ളലേറ്റ 15 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വൈദ്യുതാഘാതം ഏറ്റ പയ്യന്‍ വേദനയോടെ പാളത്തില്‍ വീഴുകയും മറ്റുള്ളവര്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു.

ഇയാളുടെ ലൈംഗികാവയവത്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മുഖത്തും ശരീരത്തും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോസ്‌കോയില്‍ നിന്ന് 30 മൈല്‍ കിഴക്കുള്ള ഇലക്ട്രോഗ്ലിയില്‍ ആയിരുന്നു സംഭവം. സോഷ്യല്‍ മീഡിയയിലേക്ക് സ്റ്റണ്ട് വീഡിയോ ചെയ്യുകയായിരുന്നു ആണ്‍കുട്ടി. ‘സംഭവത്തിന്റെ വീഡിയോയ്ക്ക് ടണ്‍ കണക്കിന് ലൈക്കുകളും ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന ഒരു പരിക്കും കിട്ടി.

‘വൈദ്യുത ആഘാതം’ കൗമാരക്കാരന്റെ അരക്കെട്ടില്‍ തട്ടി ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ വേദനകൊണ്ട് പുളയുന്നത് അയാളുടെ ട്രൗസറിന്റെ മുന്‍ഭാഗം പാടെ കത്തിപ്പോയിരുന്നു. കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ‘അവന്റെ അരക്കെട്ടിലൂടെ കറന്റ് കടന്നുപോയി, അതിനുശേഷം കൗമാരക്കാരന്‍ ട്രെയിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീഴുകയായിരുന്നു.