വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്.
അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ?
ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് വേണ്ടി നടന്‍ വിജയ് ഐപിഎല്‍ ടിക്കറ്റ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു, ‘ഞാന്‍ കണ്ട ആദ്യ രണ്ട് ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വാങ്ങിയത് ദളപതി വിജയ് ആയിരുന്നു.’
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന ജനപ്രിയ നടിയാണ് വരലക്ഷ്മി. 2012ല്‍ പോടാ പോടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, താരൈ തപ്പട്ടൈ, തെനാലി രാമകൃഷ്ണ ബിഎ എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ പ്രോജക്ടുകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ശബരിയില്‍ അടുത്തിടെ നടി അഭിനയിച്ചിരുന്നു. അനില്‍കാറ്റ്സ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് മഹേന്ദ്ര നാഥ് കോണ്ട്ലയാണ്. ചിത്രത്തില്‍ മൈം ഗോപി, ഗണേഷ് വെങ്കിട്ടരാമന്‍, ശശാങ്ക് എന്നിവര്‍ക്കൊപ്പം ടൈറ്റില്‍ റോളില്‍ വരലക്ഷ്മി ശരത്കുമാര്‍ അഭിനയിക്കുന്നു.