Health

അരളിയ്ക്ക് മാത്രമല്ല വിഷാംശം; ഇവയും അപകടകാരികള്‍, അറിയാതെപോലും ഇവ കഴിക്കാന്‍ പാടില്ല

വീട്ടില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വളര്‍ത്തുന്നത് എല്ലാവര്‍ക്കും പൊതുവേ വളരെ ഇഷ്ടമാണ്. പൂക്കൾ പലപ്പോഴും നമ്മുക്ക് വളരെ നല്ല പോസിറ്റിവിറ്റി നല്‍കുന്നു. പക്ഷെ ചില പൂക്കള്‍ വിഷാംശമുള്ളതാണെന്ന് പലര്‍ക്കും അറിയില്ല. അരളി പൂവിനെക്കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അരളി പൂവില്‍ വിഷാംശമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് ഹാനികരമായ ചില പുഷ്പങ്ങള്‍ വേറെയുമുണ്ട് അവ പരിചയപ്പെടാം

അരളി

കാണാന്‍ വളരെ ഭംഗിയും മണവുമുളള പൂവില്‍ വിഷാംശമുണ്ട്.കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനൊപ്പം തരുന്ന അരളി പൂവ് എല്ലാവര്‍ക്കും സുപരിചിതമാണ്. അലങ്കാര സസ്യമായ അരളിപൂവ് ഭക്ഷ്യയോഗ്യമല്ല കാരണം ഇതില്‍ വിഷാംശമുണ്ട്. ഇവയുടെ ഉത്ഭവം നോര്‍ത്ത് ആഫ്രിക്കയിലാണ്.ഈ കുറ്റി ചെടി അറിയപ്പെടുന്നതാവട്ടെ നീരിയം ഒലിയാന്‍ഡര്‍ എന്ന ശാസ്ത്രീയമനാമത്തിലാണ്. ഇതിലെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്.

മോണിങ് ഗ്ലോറി (Morning glory)

പല പറമ്പുകളിലും കാണപ്പെടുന്നതാണ് മോണിങ് ഗ്ലോറിയെന്ന ഈ വള്ളിച്ചെടി.എന്നാല്‍ ഇതിന്റെ വിത്തുകള്‍ വളരെ അപകടകാരിയാണ് . വലിയ അളവില്‍ ഇത് കഴിച്ചാല്‍ ഛര്‍ദ്ദി, വയറിളക്കം, തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഈ ചെടിയില്‍ കാണപ്പെടുന്നത് എല്‍എസ്സിക്കിന് സമാനമായ കെമിക്കലാണ്.

കാഹളമൂതും മാലാഖ (Angles trumpet)

ഇതിന് എയ്‌ഞ്ചെല്‍സ് ട്രെംപറ്റ് എന്നൊരു പേര് കൂടിയുണ്ട്. പേര് പോലെയല്ല ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ പൂക്കളിലൊന്നാണ്.ഈ പാസ്റ്റല്‍ പിങ്ക് പൂക്കള്‍ ആകര്‍ഷകമായി തോന്നുമെങ്കിലും അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ പൂക്കള്‍ കഴിച്ചാല്‍ വ്യത്യസ്ത തരത്തിലുള്ള ഇല്ലാത്തത് പലതും ഉള്ളതായി തോന്നുന്ന ഹാലൂസിനേഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മഞ്ഞ, പിങ്ക്, വെള്ള, ഓറഞ്ച്, ഗോള്‍ഡ്, പീച്ച് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ ഈ പൂക്കള്‍ കാണപ്പെടുന്നുണ്ട്.

ചെകുത്താന്‍ പഴം (Deadly nightshade)

വളരെ ഭംഗിയുളള് കുഞ്ഞ് പഴങ്ങള്‍ വളരുന്ന ചെടിയാണിത്. ഡെഡ്‌ലി നൈറ്റ് ഷെയ്ഡ് എന്ന് വിളിപ്പേരുള്ള ഈ ചെടി വളരെ അപകടകാരികളാണ്. അട്രോപ ബെല്ലാഡോണയെന്നാണ് ഇതിന്റെ ശാസ്ത്ര നാമം. തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ ഇനത്തില്‍പ്പെട്ടതാണ് ഈ ചെടി. എല്ലാ ഭാഗങ്ങളിലും വിഷമുള്ളതാണ് ഈ ചെടിയെന്നത് മറ്റൊരു പ്രത്യേകതയാണ്. മൂന്നിനം ആല്‍ക്കലോയ്ഡുകളാണ് ഈ ചെടിയെ വിഷാംശമുള്ളതാക്കുന്നത്.