ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരുന്നു.
തന്റെ വിശേഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ വെള്ളത്തില്‍ നിന്ന് നൃത്തം ചെയ്യുകയാണ് താരം. രാത്രിയുടെ സൗന്ദര്യത്തോടൊപ്പം തന്നെ നിമിഷയുടെ സൗന്ദര്യവും വീഡിയോയില്‍ മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. തീയെന്നാണ് നിരവധി ആരാധരും കമന്റ് ചെയ്തിരിയ്ക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തന്റെ പ്രകടനത്തിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് നിമിഷ സജയന്. ഇപ്പോഴിതാ പോച്ചര്‍ എന്ന സീരീസിലും മിന്നും പ്രകടനമാണ് നിമിഷ കാഴ്ചവച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം സീരീസായ പോച്ചറിലെ നിമിഷയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആലിയ ഭട്ടും എത്തിയിരുന്നു.
https://www.instagram.com/p/C53VQ8Cyhdp/?hl=en