ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഏതൊരു സെലിബ്രിട്ടി ദമ്പതികളിലും ഏറ്റവും മുന്നിലുള്ളവരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക്കാശര്‍മ്മയും. ക്രിക്കറ്റിന്റെ കാര്യത്തിലും സിനിമയുടെ കാര്യത്തിലും ആരാധകരെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആരാധകര്‍ക്ക് ഏറെ ആകാംഷാഭരിതമാണ്.
ഇന്ത്യയില്‍ മറ്റേതൊരു ദമ്പതികളെക്കാളും ആരാധകര്‍ കൂടുതല്‍ ഉള്ളതിനാല്‍ സുപ്രധാനമായ ഇവരുടെ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യതയും പരിപാലിക്കുന്നത്് സോനു എന്ന ബോഡിഗാര്ഡാണ്്. പുറത്ത് നിന്നും ഒരു ഇടപെടല്‍ ദമ്പതികളുടെ സ്വകാര്യതയിലേക്ക് ഊളയിട്ട് കയറുന്നില്ല എന്ന് ഇയാള്‍ ഉറപ്പാക്കുന്നു. വര്‍ഷങ്ങളായി അനുഷ്ക്കയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന വിശ്വസ്തനായ സോനുവിന്റെ യഥാര്‍ത്ഥ പേര് പ്രകാശ് സിംഗ് എന്നാണ്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന വിശ്വസ്തന് വേണ്ടി വിരാട്കോഹ്ലിയും അനുഷ്ക്കയും ഒഴുക്കുന്നത് കോടികളാണ്. പ്രകാശ് സിംഗിന്റെ വാര്‍ഷികശമ്പളം ഇന്ത്യയിലെ ഒരു സിഇഒ യ്ക്കും മുകളിലാണ്.
1.2 കോടി രൂപയാണ് അനുഷ്ക്കാ കോഹ്ലി ദമ്പതികള്‍ സോനുവിന് നല്‍കുന്നത്. സെലിബ്രിട്ടി ദമ്പതികള്‍ തങ്ങളുടെ സംരക്ഷകനെ ഒരു കുടുംബാംഗത്തെപ്പോലെയാണ് പരിഗണിക്കുന്നത്് 2018 ല്‍ ‘സീറോ’ യുടെ സെറ്റില്‍ വെച്ച് സോനുവിന്റെ ജന്മദിനം അനുഷ്ക്ക ആഘോഷിക്കുന്നതിന്റെ ചിത്രം നേരത്തേ പുറത്തുവന്നിരുന്നു. അനുഷ്ക്കയ്ക്ക് പുറമേ പുറത്തുപോകുമ്പോള്‍ വിരാട്കോഹ്ലിയുടേയും സംരക്ഷണ സോനു ഉറപ്പാക്കുന്നു. നേരത്തേ അനുഷ്ക്ക ആദ്യകുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ സോനുവിനെ പതിവായി കാണാമായിരുന്നു.