Crime

ഐപിഎല്ലില്‍ ഓണ്‍ലൈന്‍ വാതുവെയ്പ്പ് നടത്തി ; യുവാവിന് നഷ്ടമായത് ഒന്നരക്കോടി രൂപ ; ഭാര്യ ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ വാതുവെയ്പ്പിലൂടെ ഒന്നരക്കോടി നഷ്ടമായി കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ സമ്പന്നനാകാനുള്ള അമന്‍ എന്ന യുവാവിന്റെ ശ്രമമാണ് പാളിയത്. തുടര്‍ന്ന് പണമിടപാടുകാരില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തത്.

ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ കര്‍ണാടകയിലെ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ഇയാള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടമായതായി ആരോപിക്കപ്പെടുന്നു, തുടര്‍ന്ന് കുടിശ്ശിക നല്‍കാത്തതിന് ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഭാര്യ രഞ്ജിത വിയെ മാര്‍ച്ച് 19-ന് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടം വാങ്ങിയവരില്‍ നിന്ന് താനും ഭര്‍ത്താവും നേരിട്ട പീഡനത്തെക്കുറിച്ച് ഹോളല്‍കെരെ സ്വദേശി ആത്മഹത്യാ കുറിപ്പില്‍ വിശദീകരിച്ചു. പണം കടം വാങ്ങിയെന്നാരോപിച്ച് 13 പേര്‍ക്കെതിരെ അവളുടെ പിതാവ് വെങ്കിടേഷ് എം പരാതി നല്‍കി. ഭര്‍ത്താവ് ദര്‍ശന് പണം കടം നല്‍കിയവരുടെ പീഡനം മൂലമാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്നാണ് രഞ്ജിതയുടെ പിതാവ് വെങ്കിടേഷിന്റെ പരാതിയില്‍ പറയുന്നത്.

ദര്‍ശന്‍ ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍, ഉറപ്പിന് അയാള്‍ ആളുകള്‍ക്ക് ഒരു വണ്ടിചെക്ക് നല്‍കിയിരുന്നു, ”ചിത്രദുര്‍ഗ പോലീസ് സൂപ്രണ്ട് ധര്‍മേന്ദ്ര കുമാര്‍ മീണ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് 13 പ്രതികള്‍ക്കെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു, അതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്.

‘ആളുകള്‍ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും വീടിനടുത്ത് വരികയും അവരുമായി വഴക്കിടുകയും ചെയ്യാറുണ്ടായിരുന്നു. ഇതെല്ലാം രഞ്ജിതയുടെ സമ്മര്‍ദം വര്‍ധിപ്പിക്കുകയും അത് അവളുടെ ജീവിതം അവസാനിപ്പിക്കാന്‍ കാരണമാവുകയും ചെയ്തു. അന്വേഷണത്തില്‍ ദര്‍ശന്‍ ബാലു പണമിടപാടുകാരില്‍ നിന്ന് 84 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

2021-2023 കാലയളവിലെ ഐപിഎല്‍ സമയത്താണ് ഇത്രയും വലിയ തുക എടുത്തത്. ദര്‍ശന്‍ തനിക്കുണ്ടായ ഒന്നരക്കോടി രൂപയുടെ നഷ്ടത്തില്‍ ഭൂരിഭാഗവും തിരിച്ചടച്ചു. എന്നിട്ടും 54 ലക്ഷം രൂപ കടബാധ്യതയുണ്ട്. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടുമ്പോള്‍ മാനസീകവിദഗ്ദ്ധരെ സമീപിക്കുക)