Hollywood

വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു ബ്രിട്‌നി; ഇത്തവണ മൂന്ന് നഗ്നചിത്രങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ പഴയ സ്വഭാവം വീണ്ടും പുറത്തെടുത്ത് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു. ബിക്കിനിയിലും പരിപൂര്‍ണ്ണ നഗ്നതയിലും ബ്രിട്‌നി ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് 42 കാരി തന്റെ പുതിയ സെക്‌സി ഫോട്ടോകള്‍ പങ്കിട്ടത്.

പുതുതായി പങ്കിട്ട സ്നാപ്പുകളില്‍, ബീച്ചിലെ നഗ്‌ന ഫോട്ടോഷൂട്ടിന് താരം പ്രത്യേകം ഇടം നല്‍കി. തിങ്കളാഴ്ച രാത്രി ബ്രിട്നി, ഇന്‍സ്റ്റാഗ്രാമില്‍ നഗ്നഫോട്ടോകള്‍ മൂന്നെണ്ണമാണ് പോസ്റ്റ് ചെയ്തത്. രണ്ടു ബിക്കിനിചിത്രങ്ങള്‍ക്കൊപ്പമാണ് പൂര്‍ണ്ണനഗ്ന ഫോട്ടോയും പങ്കിട്ടത്. കൈള്‍കൊണ്ട് മാറിടം മറച്ചരീതിയിലാണ് പ്രത്യക്ഷപ്പെടല്‍. വര്‍ഷത്തിന്റെ തുടക്കത്തില്‍ ബ്രിട്നി സമാനമായ ഒരു സ്നാപ്പ് പങ്കിട്ടിരുന്നു. ഫോട്ടോകള്‍ എവിടെ വെച്ച് എപ്പോള്‍ ആരാണ് എടുത്തതെന്ന് വ്യക്തമല്ല. അടിക്കുറിപ്പുകളിലും പറഞ്ഞിട്ടില്ല. പകരം ഒരു ഫ്‌ളവര്‍ ഇമേജാണ് നല്‍കിയിട്ടുള്ളത്.

പുതിയ ആല്‍ബം പുറത്തിറക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിപ്പറഞ്ഞതിന് ശേഷമാണ് ബ്രിട്‌നിയുടെ പുതിയ പോസ്റ്റുകള്‍ വരുന്നത്. പുതിയ സംഗീതം റെക്കോര്‍ഡ് ചെയ്യാന്‍ താന്‍ പദ്ധതിയിടുന്നില്ലെന്ന് താരം തറപ്പിച്ചു പറഞ്ഞു. ”ഞങ്ങള്‍ക്ക് വ്യക്തമാകുന്നത് മിക്ക വാര്‍ത്തകളും ചവറ്റുകുട്ടകളാണെന്ന് ! ഞാന്‍ ഒരിക്കലും സംഗീത വ്യവസായത്തിലേക്ക് മടങ്ങിവരില്ല !” അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

1999-ല്‍ തന്റെ ആദ്യ ആല്‍ബം … ബേബി വണ്‍ മോര്‍ ടൈം പുറത്തിറക്കിയതിന് ശേഷം, 2024 ഐക്കണ്‍ സംഗീത രംഗത്ത് 25-ാം വാര്‍ഷികം അടയാളപ്പെടുത്തുന്നു, എന്നിരുന്നാലും ബ്രിട്‌നി ആരാധകര്‍ സ്റ്റേജിലേക്കോ ചാര്‍ട്ടുകളിലേക്കോ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ല്‍ ബ്രിട്‌നി തന്റെ ജീവിതം ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകം ദി വുമണ്‍ ഇന്‍ മി പുറത്തിറക്കി. ഓര്‍മ്മക്കുറിപ്പില്‍, തന്റെ മുന്‍കാല ബന്ധങ്ങള്‍, സംഗീതം, കുടുംബം, കര്‍ശനമായ കണ്‍സര്‍വേറ്റര്‍ഷിപ്പിന് കീഴില്‍ താന്‍ അനുഭവിച്ച പോരാട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാം അവള്‍ വിശദീകരിച്ചു. അവളുടെ ഓഡിയോബുക്ക് വിവരിച്ചത് അക്കാദമി അവാര്‍ഡ് നോമിനി മിഷേല്‍ വില്യംസാണ്.

https://www.instagram.com/reel/C4gQ0vYvHBE/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==