ഇന്ത്യയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വെറ്ററന്‍ വിരാട് കോഹ്ലിയും വെള്ളിയാഴ്ച (മാര്‍ച്ച് 22) ഐപിഎല്‍ 2024-ന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഓപ്പണറിനിടെ ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററും മൊത്തത്തില്‍ ആറാമതുമായി ചരിത്രം സൃഷ്ടിച്ചു. ജഡേജയ്ക്കെതിരെ ഏഴാം ഓവറില്‍ ആദ്യ പന്തില്‍ സിംഗിള്‍ തികയ്ക്കുന്നതിനിടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്.
റെക്കോര്‍ഡുകള്‍ പ്രകാരം, ടി20യില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാന്‍ കൂടിയാണ് കോഹ്ലി (360 ഇന്നിംഗ്സ്), വെസ്റ്റ് ഇന്ത്യന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍ (345 ഇന്നിംഗ്സ്) ചാര്‍ട്ടില്‍ മുന്നിലാണ്. ഈ മത്സരത്തിന് ഇറങ്ങും മുമ്പ് വിരാട്‌കോഹ്ലി ഈ നേട്ടത്തിന് വെറും ആറ് റണ്‍സ് അകലെയായിരുന്നു. 377 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത്.
ഇതോടെ ടി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരവുമായും കോഹ്ലി മാറി. ആര്‍സിബിയുടെ മുന്‍ നായകന്‍ ഇത്രയും മത്സരങ്ങളില്‍ എട്ട് സെഞ്ച്വറികളും 91 അര്‍ദ്ധസെഞ്ച്വറികളും ടി20 യില്‍ നേടിയിട്ടുണ്ട്. അതേസമയം 15 റണ്‍സ് നേടിയപ്പോള്‍ തന്നെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരേ 1000 റണ്‍സ് തികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനാകാനും കോഹ്ലിക്കായി.
32 മത്സരങ്ങളില്‍ നിന്നുമാണ് കോഹ്ലി ഈ നേട്ടമുണ്ടാക്കിയത്. സിഎസ്‌കെയ്ക്ക് എതിരേ 29 ഐപിഎല്‍ മാച്ചില്‍ 1057 റണ്‍സ് അടിച്ച പഞ്ചാബ് കിംഗ്‌സ് നായകന്‍ ശിഖര്‍ധവാനാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍. ഈ മത്സരത്തില്‍ കോഹ്ലിയുടെ ആര്‍സിബിയ്ക്ക് എതിരേ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോഡ് സുരേഷ് റെയ്‌നയില്‍ നിന്നും ഏറ്റെടുക്കാന്‍ ധോണിക്കും അവസരമുണ്ട്. 30 റണ്‍സ് മാത്രം അകലെയാണ് ധോണി.