Sports

ടി20യുടെ അഴക് പടുകൂറ്റന്‍ ഷോട്ടുകളും ; ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയിട്ടുള്ളത് ഇവര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ലോകകപ്പിന്റെ എല്ലാ ഗ്ലാമറും ഗ്ലിറ്റ്സും ആക്രമണോത്സുക ബാറ്റിംഗാണ്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ കളിക്കുകയും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്ന ടൂര്‍ണമെന്റില്‍ വളരെ അപൂര്‍വ്വമായി മാത്രമായിരിക്കും ഒരു ബൗളര്‍ ഒരു ഡോട്ട് ബോള്‍ എറിയുന്നത്. ഈ മത്സരങ്ങള്‍ എല്ലായ്‌പ്പോഴും വാശിയേറിയതാണ്, സ്റ്റേഡിയത്തിലെ അന്തരീക്ഷം എന്നത്തേയും പോലെ വൈദ്യുതീകരിക്കപ്പെടുന്നു. ഇതാണ് ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ കണ്ട ടൂര്‍ണമെന്റുകളില്‍ ഒന്നായി ഐപിഎല്ലിനെ മാറ്റുന്നത്.

ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ ഭാഗങ്ങളിലൊന്ന് സിക്‌സറുകളാണ്. പടുകൂറ്റന്‍ സിക്സറുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതുമായ മത്സരം, വര്‍ഷങ്ങളായി അവിശ്വസനീയവും മനസ്സിനെ ഞെട്ടിക്കുന്നതുമായ ചില ശക്തികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ പറത്തിയ ബാറ്റ്‌സ്മാന്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്‌ലാണ്.

ഈ പട്ടികയില്‍ 357 സിക്സറുകളുമായിട്ടാണ് ഗെയ്ല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ 257 സിക്സറുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനാണ് രണ്ടാമത്. രോഹിതിന്റെ ബാറ്റിംഗ് മികവ് മുംബൈ ഇന്ത്യന്‍സിനെ പല തവണ കപ്പടിക്കുന്നതില്‍ സഹായിച്ചിട്ടുമുണ്ട്. മിസ്റ്റര്‍ 360 എന്നറിയപ്പെടുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സാണ് മുന്നാമന്‍ 251 സിക്സറുകള്‍ താരം അടിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലില്‍ ഇതുവരെ 239 സിക്സറുകള്‍ അടിച്ചു.

ഐപിഎല്ലില്‍ ഇതുവരെ 234 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഈ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. ആറാമത് നില്‍ക്കുന്ന ഡേവിഡ് വാര്‍ണര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ 226 സിക്സുകളാണ് അടിച്ചുകൂട്ടിയത്. കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎല്ലില്‍ 223 സിക്സറുകള്‍ അടിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരം സൂരേഷ് റെയ്‌നയുടെ ബാറ്റില്‍ നിന്നും പറന്നത് 203 സിക്‌സറുകളാണ്. ആന്ദ്രേ റസല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 193 സിക്സറുകള്‍ പറത്തി. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വാട്‌സണ്‍ 190 സിക്സറുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.